പത്തനംതിട്ട: കാട്ടാനയുടെ ആക്രമത്തിൽ പരിക്കേറ്റ ചിറ്റാർ മുരുപ്പേൽ വീട്ടിൽ ഷെഫീഖി(28)നെ റാന്നി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്വകാര്യ ബസിലെ കണ്ടക്ടറാണ് ഇയാള്‍. ശനിയാഴ്ച രാവിലെ വീടിന്‍റെ മുന്‍പിലെ റോഡിൽ വച്ചായിരുന്നു സംഭവം.
വീടിന് പുറത്തു നിൽക്കുമ്പോൾ പുറകിലൂടെ കാട്ടാന എത്തിയത് ഇയാള്‍ അറിഞ്ഞില്ല. തുമ്പിക്കൈ കൊണ്ടുള്ള ആനയുടെ ആക്രമണത്തില്‍ ഷഫീഖ് തെറിച്ചു വീണു. ഇതുകണ്ടുനിന്ന മാതാപിതാക്കൾ ഉച്ചത്തിൽ നിലവിളിച്ചതോടെ ആന സമീപമുള്ള വനത്തിലേക്കു കടന്നു.