പത്തനംതിട്ട: കാർഷിക വിളകൾക്ക് നേരേ കുറ്റൂരിൽ തുടർച്ചയായ രണ്ടാം ദിവസവും കാട്ടുപന്നി ആക്രമണം. കുറ്റൂർ പഞ്ചായത്തിലെ മൂന്നാം വാർഡിൽ ചിറ്റയ്ക്കാട്ട് ഭാഗത്താണ് ചൊവ്വാഴ്ച രാത്രിയിൽ കാട്ടുപന്നി ആക്രമണം ഉണ്ടായത്. 60ഓളം വാഴകളും നൂറോളം കപ്പയുമാണ് കാട്ടുപന്നികൾ നശിപ്പിച്ചത്.
കുറ്റൂരിൽ വീണ്ടും കാട്ടുപന്നി ആക്രമണം - wild boar attack
60ഓളം വാഴകളും നൂറോളം കപ്പയുമാണ് കാട്ടുപന്നികൾ നശിപ്പിച്ചത്.
![കുറ്റൂരിൽ വീണ്ടും കാട്ടുപന്നി ആക്രമണം പത്തനംതിട്ട കാട്ടുപന്നി ആക്രമണം കുറ്റൂരിൽ വീണ്ടും കാട്ടുപന്നി ആക്രമണം കുറ്റൂർ wild boar wild boar attack wild boar attack thiruvalla](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9082720-thumbnail-3x2-wild-bore.jpg)
കുറ്റൂരിൽ വീണ്ടും കാട്ടുപന്നി ആക്രമണം
കാട്ടുപന്നി ശല്യം ഒഴിവാക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് പഞ്ചായത്ത് പ്രസിഡന്‍റ് ശ്രീലേഖ രഘുനാഥ് കഴിഞ്ഞ ദിവസം വനം വകുപ്പിനോട് ആവശ്യപ്പെട്ടിരുന്നു. വർധിച്ച് വരുന്ന കാട്ടുപന്നി ആക്രമണങ്ങളിൽ നിന്നും കാർഷിക വിളകളെ സംരക്ഷിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കാൻ വനം വകുപ്പ് തയ്യാറാകണമെന്ന് കാർഷിക കർമ്മസേനയും ആവശ്യപ്പെട്ടു.