കേരളം

kerala

ETV Bharat / state

ജനറേറ്ററില്‍ നിന്ന് വൈദ്യുതാഘാതമേറ്റ് വെല്‍ഡിങ് തൊഴിലാളിക്ക് ദാരുണാന്ത്യം - പത്തനംതിട്ട വടശ്ശേരിക്കര വെല്‍ഡിങ് തൊഴിലാളി മരണം

ജലവിതരണ പൈപ്പുകള്‍ സ്ഥാപിക്കുന്നതിനായി ജനറേറ്ററിന്‍റെ സഹായത്തോടെ വെല്‍ഡിങ് ജോലി ചെയ്യുന്നതിനിടയിലാണ് ഷോക്കേറ്റത്.

Welding worker dies due to electric shock from generator in pathanamthitta  വൈദ്യുതാഘാതമേറ്റ് വെല്‍ഡിങ് തൊഴിലാളിക്ക് ദാരുണാന്ത്യം  ജനറേറ്ററില്‍ നിന്ന് വൈദ്യുതാഘാതം  പത്തനംതിട്ട വടശ്ശേരിക്കര വെല്‍ഡിങ് തൊഴിലാളി മരണം  Vadasserykara Welding worker death
ജനറേറ്ററില്‍ നിന്ന് വൈദ്യുതാഘാതമേറ്റ് വെല്‍ഡിങ് തൊഴിലാളിക്ക് ദാരുണാന്ത്യം

By

Published : Jul 20, 2022, 9:25 PM IST

പത്തനംതിട്ട:വടശ്ശേരിക്കരയിൽ ജനറേറ്ററില്‍ നിന്ന് വൈദ്യുതാഘാതമേറ്റ് വെല്‍ഡിങ് തൊഴിലാളിക്ക് ദാരുണാന്ത്യം. റാന്നി ചെറുകുളഞ്ഞി കാഞ്ഞിരക്കാട്ട് സ്വദേശി അജികുമാറാണ് (37) മരിച്ചത്. ജല്‍ജീവന്‍ മിഷൻ പദ്ധതിയുടെ പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതിന് വേണ്ടിയുള്ള ജോലിക്കിടെ ജനറേറ്ററില്‍ നിന്ന് വൈദ്യുതാഘാതമേൽക്കുകയായിരുന്നു.

ബുധനാഴ്‌ച (ജൂലൈ 20) വൈകിട്ട് മൂന്നരയോടെ വടശേരിക്കര ഒളികല്ല് റോഡില്‍ അംഗന്‍വാടിക്ക് സമീപമായിരുന്നു അപകടം. ഷോക്കേറ്റ അജികുമാറിനെ വടശ്ശേരിക്കര ആശുപത്രിയിലും തുടര്‍ന്ന് പത്തനംതിട്ട ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ജലവിതരണ പൈപ്പുകള്‍ സ്ഥാപിക്കുന്നതിനായി ജനറേറ്ററിന്‍റെ സഹായത്തോടെ വെല്‍ഡിങ് ജോലി ചെയ്യുന്നതിനിടയിലാണ് ഷോക്കേറ്റത്.

ABOUT THE AUTHOR

...view details