ശബരിമല: സന്നിധാനത്ത് ജല പരിശോധനക്കായി മലിനീകരണ നിയന്ത്രണ ബോർഡിന്‍റെ സ്ഥിരം ലാബ് പ്രവർത്തനം ആരംഭിച്ചു. ബേയ്‌ലിപാലത്തിന് സമീപം പ്രവര്‍ത്തിക്കുന്ന സീവേജ് ട്രീറ്റ്‌മെന്‍റ് പ്ലാന്‍റിലാണ് പുതിയ ലാബ് പ്രവര്‍ത്തിക്കുക. സന്നിധാനത്ത് ആദ്യമാണ് ജലത്തിന്‍റെ ശുദ്ധത പരിശോധിക്കുന്നതിന് ആധുനിക സൗകര്യത്തോടു കൂടിയ സ്ഥിരം ലാബ് ആരംഭിക്കുന്നത്. നേരത്തെ പമ്പയില്‍ മാത്രമാണ് ലാബ് പ്രവര്‍ത്തിച്ചിരുന്നത്.
സന്നിധാനത്ത് ജലത്തിന്‍റെ ശുദ്ധത പരിശോധിക്കുന്നതിന് സ്ഥിരം ലാബ് - ശബരിമല സന്നിധാനം
സന്നിധാനത്ത് ആദ്യമാണ് ജലത്തിന്‍റെ ശുദ്ധത പരിശോധിക്കുന്നതിന് ആധുനിക സൗകര്യത്തോടു കൂടിയ സ്ഥിരം ലാബ് ആരംഭിക്കുന്നത്
വിവിധ സ്ഥലങ്ങളില്‍ നിന്ന് ശേഖരിക്കുന്ന ജലത്തിലെ മാലിന്യത്തിന്‍റെ അളവും വിതരണം ചെയ്യുന്ന കുടിവെള്ളത്തിന്‍റെ ശുദ്ധിയും പരിശോധിക്കാന്‍ സംവിധാനം പ്രയോജനകരമാകുമെന്ന് മലിനീകരണ നിയന്ത്രണ ബോര്‍ഡ് ചെയർമാൻ ഡോ. അജിത് ഹരിദാസ് പറഞ്ഞു. ഭസ്‌മക്കുളത്തിലെ വെള്ളത്തിന്‍റെ ശുദ്ധി നിലനിര്‍ത്താന്‍ ആവശ്യമായ സംവിധാനം സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പത്തനംതിട്ട ജില്ലാ പരിസ്ഥിതി എന്‍ജിനീയര്‍ അലക്‌സാണ്ടര്‍ ജോര്‍ജ്ജ്, ജെ. ജോസ് മോൻ, കെ. അനിഗർ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.