കേരളം

kerala

ETV Bharat / state

ജലവിതരണത്തിന് പുതിയ മാർഗ നിർദേശങ്ങളുമായി പത്തനംതിട്ട കളക്ടർ പി ബി നൂഹ് - WATER PROBLEM

ജില്ലാഭരണകൂടത്തിന്‍റെ അനുമതിയില്ലാത്ത വാഹനങ്ങളിൽ നടത്തുന്ന ജലവിതരണം ശിക്ഷാർഹമാണെന്നും വളർത്ത് മൃഗങ്ങൾക്കും പക്ഷികൾക്കും കുടിവെള്ളം ലഭ്യമാകുന്നുണ്ടെന്ന് ഉടമകൾ ഉറപ്പാക്കണമെന്നും പത്തനംതിട്ട കളക്ടർ അറിയിച്ചു.

പി ബി നൂഹ്

By

Published : Mar 30, 2019, 1:19 AM IST

പത്തനംതിട്ട ജില്ലയിൽ ജലവിതരണത്തിന് പുതിയ മാർഗ നിർദേശങ്ങളുമായി ജില്ലാ കളക്ടർപി ബി നൂഹ്. ജിപിഎസ് സംവിധാനം ഘടിപ്പിച്ച വാഹനങ്ങളിൽ മാത്രമേ ജില്ലയിൽ ജലവിതരണം നടത്താവു എന്നുംവിതരണം ചെയ്യുന്ന ജലത്തിന്‍റെശുദ്ധത ഉറപ്പാക്കണമെന്നുംകളക്ടർ അറിയിച്ചു. വരൾച്ചാ ദുരിതാശ്വാസ നടപടികൾ ചർച്ചചെയ്യുന്നതിന് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സൂര്യാഘാതത്തിന് എതിരെയുള്ള പ്രതിരോധ പ്രവർത്തനങ്ങൾക്കായിഡോക്ടർമാർ പൂർണ സജ്ജമാണെന്നും ആവശ്യമായ മരുന്നുകൾ ആശുപത്രികളിൽ ലഭ്യമാണെന്നും ജില്ലാ മെഡിക്കൽ ഓഫീസർ ഡോക്ടർ എൻ ഷീജ യോഗത്തിൽ അറിയിച്ചു.പാലുല്‍പാദനം ഗണ്യമായി കുറഞ്ഞെന്നും കൃഷിയിൽ വൻതോതിൽ നഷ്ടമുണ്ടായെന്നും യോഗം വിലയിരുത്തി. പഞ്ചായത്ത് അസിസ്റ്റന്‍റ്ഡയറക്ടർ സൈമ വിവിധ വകുപ്പ് ഉദ്യോഗസ്ഥർ പഞ്ചായത്ത് സെക്രട്ടറിമാർ തഹസിൽദാർമാർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

ABOUT THE AUTHOR

...view details