പത്തനംതിട്ട:മണിമലയാറ്റിൽ ജലനിരപ്പ് അപകടകരമായ രീതിയിൽ ഉയരുന്നുവെന്ന് കേന്ദ്ര ജലകമ്മിഷന്‍റെ മുന്നറിയിപ്പ്. പത്തനംതിട്ട കല്ലൂപ്പാറയിൽ ജലനിരപ്പ് അപകട രേഖയ്ക്ക് മുകളിൽ എത്തിയ സാഹചര്യത്തിൽ നേരത്തെ തന്നെ മണിമല, അച്ചന്‍കോവിലാര്‍ നദികൾക്ക് കമ്മിഷന്‍റെ പ്രളയ മുന്നറിയിപ്പ് ലഭിച്ചിരുന്നു. ആറ് മീറ്ററാണ് അപകടകരമായ ജലനിരപ്പ്. എന്നാൽ കല്ലൂപ്പാറയിൽ ജലനിരപ്പ് 6.65 മീറ്ററായി. പ്രളയഭീതി നിലനിൽക്കുന്ന സാഹചര്യത്തിൽ പത്തനംതിട്ടയിൽ 6 ദുരിതാശ്വാസ ക്യാമ്പുകൾ ആരംഭിച്ചുകഴിഞ്ഞു. നിലവിൽ ക്യാമ്പുകളിൽ 18 കുടുംബങ്ങളിൽ നിന്നുള്ള 90 പേരെ മാറ്റിയിട്ടുണ്ട്.
കൂടുതൽ വായനയ്‌ക്ക്:മണിമലയാറും അച്ചന്‍കോവിലാറും പ്രളയ ഭീതിയിൽ