പത്തനംതിട്ട: വാട്ടർ അതോറിറ്റിയിലെ താൽക്കാലിക ജീവനക്കാർ ശമ്പളം ലഭിക്കാതെ ദുരിതത്തിൽ. ജൂൺ മാസത്തെ ശമ്പളം ജൂലൈ അവസാനമായിട്ടും ലഭിച്ചിട്ടില്ല. വേനൽക്കാലത്ത് ഊണും ഉറക്കവുമില്ലാതെ രാത്രിയും പകലും പമ്പിംഗ് ജോലികൾ ചെയ്‌ത് വന്ന ഇവരിൽ പലരുടേയും വീടുകൾ ശമ്പളം മുടങ്ങിയതോടെ പട്ടിണിയിലാണ്. സംസ്ഥാനത്ത് 25,000 ത്തോളം താൽക്കാലിക ജീവനക്കാരാണ് പമ്പ് ഓപ്പറേറ്റർമാരായും ഓഫീസുകളിലുമായി ജോലി ചെയ്യുന്നത്.
വാട്ടർ അതോറിറ്റിയിലെ താല്‍ക്കാലിക ജീവനക്കാര്‍ ശമ്പളമില്ലാതെ ദുരിതത്തില്‍ - പമ്പ് ഓപ്പറേറ്റർമാര്‍
സംസ്ഥാനത്ത് 25,000 ത്തോളം താൽക്കാലിക ജീവനക്കാരാണ് പമ്പ് ഓപ്പറേറ്റർമാരായും ഓഫീസുകളിലുമായി ജോലി ചെയ്യുന്നത്.
വാട്ടർ അതോറിറ്റിയിലെ താല്‍ക്കാലിക ജീവനക്കാര്‍ ശബളമില്ലാതെ ദുരിതത്തില്‍
റാന്നി താലൂക്കിൽ മാത്രം 500 താൽക്കാലിക ജീവനക്കാർ ജോലിയിലുണ്ട്. 2018 ൽ സർക്കാർ പുറത്തിറക്കിയ ഉത്തരവിൽ ഇവരുടെ മിനിമം വേതനം 700 രൂപയാക്കണം എന്ന് നിർദേശിച്ചിരുന്നു. ധനവകുപ്പ് ഇത് അംഗീകരിച്ചെങ്കിലും മൂന്ന് കോടി അധിക ബാധ്യത ഉണ്ടാകും എന്ന കാരണത്താൽ ശമ്പള വർധന നടപ്പാക്കിയില്ലെന്ന് ജീവനക്കാർ പറയുന്നു.
Last Updated : Jul 30, 2019, 9:58 PM IST