പത്തനംതിട്ട : നഗരത്തിലെ മാലിന്യ സംസ്കരണം വേണ്ട രീതിയിൽ നടപ്പാക്കാത്തത് വലിയ പാരിസ്ഥിതിക പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു. ശുദ്ധവായു ഏറ്റവും കൂടുതൽ ലഭിക്കുന്ന ഇന്ത്യയിലെ രണ്ടാമത്തെ നാടായ പത്തനംതിട്ട ഇഴജന്തുക്കളുടെയും തെരുവു നായ്ക്കളുടെയും വിഹാര കേന്ദ്രമാണ്. നഗരത്തിലെ മാലിന്യ പ്രശ്നം പരിഹരിക്കാനായി നഗരസഭയുടെ നേതൃത്വത്തിൽ കോടികൾ ചെലവഴിച്ച് മൂന്നിടങ്ങളിലായാണ് എയ്റോബിക് കമ്പോസ്റ്റ് സിസ്റ്റം സ്ഥാപിച്ചത്. പ്രവർത്തനം തുടങ്ങി രണ്ടാഴ്ചക്കുള്ളിൽ ഇതി പ്രവർത്തനം നഗരസഭ അവസാനിപ്പിച്ചു.
പത്തനംതിട്ടയിലെ മാലിന്യസംസ്‌കരണം താളംതെറ്റുന്നു - പത്തനംതിട്ട വാര്‍ത്തകള്‍
പ്രവർത്തനം തുടങ്ങി രണ്ടാഴ്ചക്കുള്ളിൽ കോടികൾ ചെലവഴിച്ച് മൂന്നിടങ്ങളില്‍ സ്ഥാപിച്ച എയ്റോബിക് കമ്പോസ്റ്റ് സിസ്റ്റത്തിന്‍റെ പ്രവര്‍ത്തനം അവസാനിപ്പിച്ചു
പത്തനംതിട്ടയിലെ മാലിന്യസംസ്‌കരണം താളംതെറ്റുന്നു
കമ്പോസ്റ്റ് സിസ്റ്റത്തിലേക്ക് തൊഴിലാളികളെ കിട്ടാനില്ലെന്ന ന്യായം പറഞ്ഞാണ് പ്രവര്‍ത്തനം നിർത്തിവച്ചത്. നഗരത്തിൽ മാലിന്യപ്രശ്നം നേരിടുമ്പോഴും എയ്റോബിക് കമ്പോസ്റ്റ് സിസ്റ്റം പുനരാരംഭിക്കാൻ നഗരസഭ അധികൃതർ തയ്യാറായിട്ടില്ല. കഴിഞ്ഞ ആഴ്ചയിൽ തെരുവുനായയുടെ കടിയേറ്റ് 20ഓളം പേർ ചികിത്സ തേടിയിരുന്നു. നഗരസഭ പ്രദേശത്തെ മാലിന്യ പ്രശ്നത്തിന് പരിഹാരം കാണണമെന്ന് നഗരസഭാ സെക്രട്ടറിക്ക് കലക്ടർ പി.ബി നൂഹ് നിർദേശം നൽകിയിരുന്നെങ്കിലും നഗരത്തിൽ പലയിടത്തും മാലിന്യം കുന്നുകൂട്ടിയിട്ടിരിക്കുകയാണ്.