കേരളം

kerala

ETV Bharat / state

കനത്ത മഴ; മണിയാര്‍ ബാരേജിന്‍റെ ഷട്ടര്‍ ഉയര്‍ത്തുമെന്ന് മുന്നറിയിപ്പ് - മണിയാര്‍ ബാരേജ് വാര്‍ത്ത

പത്തനംതിട്ട ജില്ലയുടെ കിഴക്കൻ മേഖലകളിലും ഡാമുകളുടെ വൃഷ്‌ടിപ്രദേശങ്ങളിലും കനത്ത മഴ തുടരുന്ന പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ്.

maniyar barrage news  heavy rain news  മണിയാര്‍ ബാരേജ് വാര്‍ത്ത  കനത്ത മഴ വാര്‍ത്ത
കനത്ത മഴ

By

Published : Aug 3, 2020, 10:48 PM IST

പത്തനംതിട്ട: മണിയാർ ബാരേജിൻ്റെ അഞ്ചു ഷട്ടറുകൾ 10 സെ.മി വരെ ഉയർത്താൻ സാധ്യതയെന്ന് മുന്നറിയിപ്പ്. പത്തനംതിട്ട ജില്ലയുടെ കിഴക്കൻ മേഖലകളിലും ഡാമുകളുടെ വൃഷ്‌ടിപ്രദേശങ്ങളിലും കനത്ത മഴ തുടരുന്ന പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ്. മഴ തുടരുകയാണെങ്കില്‍ മണിയാർ ബാരേജിലേക്കുള്ള നീരൊഴുക്ക് ശക്തമാകും.

നീരൊഴുക്ക് വര്‍ദ്ധിക്കുന്ന പക്ഷം ജലനിരപ്പ് 34.62 മീറ്ററായി ക്രമീകരിക്കുന്നതിനായി ഏഴ് വരെ ഏതു സമയത്തും മണിയാർ ബാരേജിൻ്റെ അഞ്ചു ഷട്ടറുകൾ 10 സെ.മി വരെ ഉയർത്തും. ഷട്ടറുകൾ ഉയർത്തുന്നത് കാരണം കക്കാട്ടാറിൽ 30 സെമി മുതൽ 180 സെ.മി വരെ ജലനിരപ്പ് ഉയര്‍ന്നേക്കും. ഈ സാഹചര്യത്തിൽ കക്കാട്ടാറിന്‍റെയും പമ്പയാറിൻ്റെയും തീരത്ത് താമസിക്കുന്ന ആളുകളും, മണിയാർ, പെരുനാട്, വടശേരിക്കര, റാന്നി, കോഴഞ്ചേരി, ആറന്മുള നിവാസികളും ജാഗ്രത പുലർത്തണമെന്ന് ജില്ലാ കലക്‌ടര്‍ പറഞ്ഞു.

ABOUT THE AUTHOR

...view details