പത്തനംതിട്ട: പാലാ ഉപതെരഞ്ഞെടുപ്പിൽ എൻഡിഎ സ്ഥാനാർഥിയായി മൽസരിക്കാനുള്ള സന്നദ്ധത വ്യക്തമാക്കി കേരള കോൺഗ്രസ് ചെയർമാൻ പി സി തോമസ്. സ്ഥാനാർഥി വിഷയത്തിൽ ആലോചന ആരംഭിച്ചുവെന്നും എൻഡിഎ യുടെ തീരുമാനത്തിനായി കാത്തിരിക്കുകയാണെന്നും പി സി തോമസ് പത്തനംതിട്ടയിൽ വ്യക്തമാക്കി.
പാലയില്‍ എന്‍ഡിഎയുടെ തീരുമാനത്തിനായി കാത്തിരിക്കുന്നു; പി സി തോമസ് - nda
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ പാലാ നിയോജക മണ്ഡലത്തിൽ എൻഡിഎ സ്ഥാനാർത്ഥിയായി പി സി തോമസിനെ പരിഗണിച്ചിരുന്നു.
കേരള കോൺഗ്രസ് എമ്മിലെ പ്രശ്നം രൂക്ഷമാണെന്നും, കേരള കോൺഗ്രസുകളുടെ ലയനത്തിന് തടസ്സം വിവിധ മുന്നണികളിൽ പ്രവര്‍ത്തിക്കുന്നു എന്നതാണെന്നും പി സി തോമസ് പറഞ്ഞു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ പാലാ നിയോജക മണ്ഡലത്തിൽ എൻഡിഎ സ്ഥാനാർഥിയായി പി.സി തോമസിനെ പരിഗണിച്ചിരുന്നു. എന്നാൽ അവസാന നിമിഷം നറുക്ക് വീണത് ബിജെപി കോട്ടയം ജില്ലാ പ്രസിഡന്‍റ് എൻ ഹരിക്കായിരുന്നു. നിലവിലെ സാഹചര്യത്തിൽ കേരളത്തിന്‍റെ ആവശ്യങ്ങൾ നേടിയെടുക്കുന്നതിനായി ശക്തമായ പ്രാദേശിക രാഷ്ട്രീയ പാർട്ടിയായി പ്രവർത്തിക്കുന്നതിന് എൻ.ഡി.എ സംവിധാനമാണ് ഏറ്റവും നല്ലതെന്നും പിസി തോമസ് വ്യക്തമാക്കി