കേരളം

kerala

ETV Bharat / state

ത്രിതല സുരക്ഷയില്‍ പത്തനംതിട്ട ജില്ലയിലെ വോട്ടിംഗ് മെഷീനുകൾ

അഞ്ച് നിയമസഭ മണ്ഡലങ്ങളിലെയും വോട്ടിംഗ് മെഷീനുകള്‍ സൂക്ഷിക്കുന്ന സ്‌ട്രോംഗ് റൂമുകള്‍ 24 മണിക്കൂറും സുരക്ഷാ ഉദ്യോഗസ്ഥരുടെയും സിസിടിവി സംവിധാനത്തിന്‍റെയും നിരീക്ഷണത്തിലാണ്.

Voting machines  Vote  വോട്ടിംഗ് മെഷീൻ  വോട്ട്  നിയമസഭാ  തെരഞ്ഞെടുപ്പ്  Election
ത്രിതല സുരക്ഷയില്‍ പത്തനംതിട്ട ജില്ലയിലെ വോട്ടിംഗ് മെഷീനുകൾ

By

Published : Apr 8, 2021, 10:30 PM IST

പത്തനംതിട്ട: നിയമസഭ തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തിയ പത്തനംതിട്ട ജില്ലയിലെ വോട്ടിംഗ് മെഷീനുകള്‍ സ്‌ട്രോംഗ് റൂമുകളില്‍ ത്രിതല സുരക്ഷയില്‍. മെയ് രണ്ടിന് വോട്ടെണ്ണല്‍ ദിനം വരെ വോട്ടിംഗ് മെഷീനുകള്‍ സ്‌ട്രോംഗ് റൂമുകളില്‍ കര്‍ശന സുരക്ഷയിലാണ് സൂക്ഷിക്കുന്നത്. ജില്ലയിലെ അഞ്ച് നിയമസഭ മണ്ഡലങ്ങളിലെയും വോട്ടിംഗ് മെഷീനുകള്‍ സൂക്ഷിക്കുന്ന സ്‌ട്രോംഗ് റൂമുകള്‍ 24 മണിക്കൂറും സുരക്ഷാ ഉദ്യോഗസ്ഥരുടെയും സിസിടിവി സംവിധാനത്തിന്‍റെയും നിരീക്ഷണത്തിലാണ്.

നിയോജക മണ്ഡല അടിസ്ഥാനത്തിലുള്ള സ്‌ട്രോംഗ് റൂമുകളുടെ മേല്‍നോട്ടത്തിന് എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റിന്‍റെ സാന്നിധ്യവുമുണ്ട്. സ്‌ട്രോംഗ് റൂമുകളുടെ പുറത്തെ ചുമതല 20 പേരടങ്ങിയ സായുധരായ കേന്ദ്ര സേനയ്ക്കാണ്. ഈ സുരക്ഷ കവചത്തിന് പുറത്തെ രണ്ടു തലങ്ങളുടെ സുരക്ഷാചുമതല സംസ്ഥാന പൊലീസിനാണ്.

നിയമസഭ നിയോജക മണ്ഡലം, സ്‌ട്രോംഗ് റൂമുകള്‍ ക്രമീകരിച്ചിരിക്കുന്ന സ്ഥലങ്ങള്‍ എന്ന ക്രമത്തില്‍:

തിരുവല്ല - കുറ്റപ്പുഴ മാര്‍ത്തോമ റസിഡന്‍ഷ്യല്‍ സ്‌കൂള്‍.

റാന്നി- റാന്നി സെന്‍റ് തോമസ് കോളജ്.

ആറന്മുള- കുമ്പഴ മൗണ്ട് ബഥനി പബ്ലിക്ക് സ്‌കൂള്‍ ( സി.ബി.എസ്.സി).

കോന്നി - മലയാലപ്പുഴ മുസലിയാര്‍ കോളജ് ഓഫ് എന്‍ജിനീയറിംഗ് ആന്‍ഡ് ടെക്‌നോളജി.

അടൂര്‍- അടൂര്‍ മണക്കാല തപോവന്‍ പബ്ലിക്ക് സ്‌കൂള്‍

ABOUT THE AUTHOR

...view details