പത്തനംതിട്ട : ശബരിമലയിൽ വിഷുക്കണി ദർശനം നാളെ പുലർച്ചെ നടക്കും. ഇതിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. ഇന്ന് രാത്രി ഭഗവാൻ്റെ മുന്നിൽ വിഷുക്കണി ഒരുക്കും. തുടർന്ന് ഹരിവരാസനം പാടി നട അടയ്ക്കും.
ശബരിമലയിൽ നാളെ വിഷുക്കണി ദർശനം ; ഒരുക്കങ്ങൾ പൂർത്തിയായി - ശബരിമല വിഷുക്കണി ദർശനം
നാളെ പുലർച്ചെ 4 മണി മുതൽ 7 മണി വരെയാണ് ഭക്തർക്ക് വിഷുക്കണി ദർശനത്തിനുള്ള സൗകര്യം
ശബരിമലയിൽ വിഷുക്കണി നാളെ ദർശനം
നാളെ പുലർച്ചെ 4 മണിക്ക് ക്ഷേത്ര നട തുറക്കും. തുടർന്ന് ശ്രീകോവിലിനുള്ളിലെ വിളക്കുകൾ തെളിയിച്ച് അയ്യപ്പസ്വാമിയെ വിഷുക്കണി കാണിക്കും. ശേഷം ഭക്തർക്ക് കണി ദർശനത്തിനായി അവസരം ഒരുക്കും.
തുടർന്ന് തന്ത്രിയും മേൽശാന്തിയും ഭക്തർക്ക് വിഷുക്കൈനീട്ടം നൽകും. 4 മണി മുതൽ 7 മണി വരെ ഭക്തർക്ക് വിഷുക്കണി ദർശനത്തിനുള്ള സൗകര്യം ഉണ്ടാകും. ശേഷം പതിവ് അഭിഷേകവും ഉഷപൂജയും നടക്കും.