കേരളം

kerala

ETV Bharat / state

ശബരിമല തീര്‍ത്ഥാടനം: അയ്യപ്പന്‍റെ പൂങ്കാവനം ശുചിയാക്കാന്‍ വിശുദ്ധിസേനയെത്തി - വിശുദ്ധിസേന ഉദ്‌ഘാടനം ദിവ്യ എസ് അയ്യര്‍ വാര്‍ത്ത

വിശുദ്ധിസേനയുടെ ഈ വര്‍ഷത്തെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ജില്ല കലക്‌ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ ഉദ്ഘാടനം ചെയ്‌തു.

vishudhi sena  vishudhi sena news  vishudhi sena sabarimala news  sabarimala vishudhi sena news  sabarimala vishudhi sena  vishudhi sena sabarimala  vishudhi sena cleaning  vishudhi sena cleaning news  vishudhi sena cleaning started news  vishudhi sena cleaning started  pathanamthitta news  sabarimala latest news  sabarimala darshan news  sabarimala cleanliness news  sabarimala cleanliness  sabarimala cleanliness vishudhi sena news  sabarimala cleanliness vishudhi sena  ശബരിമല തീര്‍ത്ഥാടനം  ശബരിമല തീര്‍ത്ഥാടനം വാര്‍ത്ത  പത്തനംതിട്ട ജില്ല കലക്‌ടര്‍ വാര്‍ത്ത  പത്തനംതിട്ട ജില്ല കലക്‌ടര്‍  ഡോ. ദിവ്യ എസ് അയ്യര്‍  ഡോ. ദിവ്യ എസ് അയ്യര്‍ വാര്‍ത്ത  ദിവ്യ എസ് അയ്യര്‍  ദിവ്യ എസ് അയ്യര്‍ വാര്‍ത്ത  വിശുദ്ധിസേന ശുചീകരണ പ്രവര്‍ത്തനം വാര്‍ത്ത  വിശുദ്ധിസേന ശുചീകരണ പ്രവര്‍ത്തനം  വിശുദ്ധിസേന ശുചീകരണ പ്രവര്‍ത്തനങ്ങള്‍  വിശുദ്ധിസേന ശുചീകരണ പ്രവര്‍ത്തനം ഉദ്‌ഘാടനം വാര്‍ത്ത  വിശുദ്ധിസേന ശുചീകരണ പ്രവര്‍ത്തനം ഉദ്‌ഘാടനം  വിശുദ്ധിസേന ശുചീകരണം വാര്‍ത്ത  വിശുദ്ധിസേന ഉദ്‌ഘാടനം ദിവ്യ എസ് അയ്യര്‍ വാര്‍ത്ത  വിശുദ്ധിസേന ഉദ്‌ഘാടനം ദിവ്യ എസ് അയ്യര്‍
അയ്യപ്പന്‍റെ പൂങ്കാവനം ശുചിയാക്കാന്‍ വിശുദ്ധിസേനയെത്തി

By

Published : Nov 16, 2021, 11:11 AM IST

പത്തനംതിട്ട: ശബരിമല മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടനത്തോട് അനുബന്ധിച്ച് വിശുദ്ധിസേനയുടെ ഈ വര്‍ഷത്തെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ജില്ല കലക്‌ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ ഉദ്ഘാടനം ചെയ്‌തു. പമ്പ ഗണപതിക്കോവിലിനോട് ചേര്‍ന്നുള്ള ആഞ്ജനേയ ഓഡിറ്റോറിയത്തിലാണ് ഉദ്ഘാടനം നടന്നത്. സുഗമവും സുതാര്യവുമായ തീര്‍ത്ഥാടനം ഉറപ്പു വരുത്തുന്നതിന് ഒരുമിച്ചുനിന്ന് പ്രവര്‍ത്തിക്കാമെന്ന് ജില്ല കലക്‌ടര്‍ പറഞ്ഞു.

ജില്ല കലക്‌ടര്‍ ദിവ്യ എസ്‌ അയ്യര്‍ വിശുദ്ധി സേനയുടെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഉദ്‌ഘാടനം ചെയ്‌ത് സംസാരിക്കുന്നു

തമിഴ്‌നാട്ടില്‍ നിന്നെത്തിയ 213 വിശുദ്ധി സേനാംഗങ്ങളെയാണ് ഇത്തവണ ജില്ലയില്‍ വിന്യസിച്ചിരിക്കുന്നത്. 100 വിശുദ്ധിസേനാംഗങ്ങള്‍ സന്നിധാനത്തും പമ്പയിലും നിലയ്ക്കലിലുമായി 50 പേര്‍ വീതവും കുളനടയിലും പന്തളത്തുമായി 13 പേരേയുമാണ് നിയോഗിച്ചിരിക്കുന്നത്.

സേനയുടെ നേതൃത്വത്തില്‍ പ്ലാസ്റ്റിക് ഉപയോഗം തടയുക, പമ്പ നദി മാലിന്യ മുക്തമാക്കുക എന്നിവയ്ക്കായി മിഷന്‍ ഗ്രീന്‍ എന്ന പേരില്‍ ബോധവല്‍ക്കരണവും നടപ്പിലാക്കും. 24 മണിക്കൂറും വിശുദ്ധി സേനാംഗങ്ങളുടെ സേവനം ലഭ്യമാകും. ജില്ല ഭരണകേന്ദ്രത്തിന്‍റെ നേതൃത്വത്തില്‍ 1995ലാണ് ശബരിമല സാനിറ്റേഷന്‍ സൊസൈറ്റി രൂപീകരിച്ചത്.

Also read: Sabarimala ksrtc: അയ്യപ്പൻമാർക്ക് കെ.എസ്.ആര്‍.ടി.സിയുടെ ചാര്‍ട്ടേര്‍ഡ് ട്രിപ്പുകള്‍ റെഡി

ABOUT THE AUTHOR

...view details