പത്തനംതിട്ട: വിഷുദിനമായ ഇന്ന് പുലർച്ചെ അഞ്ച് മണിക്ക് ശബരിമല നട തുറന്നു. തുടർന്ന് അയ്യപ്പനെ വിഷുക്കണി കാണിക്കുന്ന ചടങ്ങ് നടന്നു. തന്ത്രി കൈനീട്ടം വിതരണം ചെയ്‌തു. ഉഷപൂജയും ഉച്ചപൂജയും കഴിഞ്ഞ് രാവിലെ പത്ത് മണിക്ക് തന്നെ നട അടച്ചു. വൈകുന്നേരം അഞ്ച് മണിക്ക് നട വീണ്ടും തുറക്കും. 6.30നാണ് ദീപാരാധന. 7.15ന് അത്താഴപൂജയും കഴിഞ്ഞ് 7 .30ന് ഹരിവരാസനം പാടി നട അടയ്ക്കും.
വിഷുപ്പുലരിയില്‍ ശബരിമല നട തുറന്നു - ശബരിമല മാസപൂജാ
നട തുറന്നിരിക്കുന്ന അഞ്ച് ദിവസങ്ങളിൽ പ്രത്യേക പൂജകളൊന്നും ഉണ്ടാകില്ല
ശബരിമല നട തുറന്നു
നട തുറന്നിരിക്കുന്ന അഞ്ച് ദിവസങ്ങളിൽ പ്രത്യേക പൂജകളൊന്നും ഉണ്ടാകില്ല. ലോക് ഡൗണായതിനാൽ ശബരിമലയിലേക്ക് മാസപൂജാ സമയത്ത് ഭക്തർക്ക് പ്രവേശനമില്ല. ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുള്ള ദേവസ്വം ബോർഡിലെ ചുരുക്കം ചില ജീവനക്കാരും 30 പൊലീസുകാരും ഇനിയുള്ള അഞ്ച് ദിവസങ്ങളിൽ ശബരിമല സന്നിധാനത്ത് ഉണ്ടാകും. 18ന് രാത്രി 7.30ന് ഹരിവരാസനം പാടി നട അടയ്ക്കും.
Last Updated : Apr 14, 2020, 12:57 PM IST