വെർച്വൽ ക്യൂ ബുക്കിങ്, ടാറ്റാ കൺസൾട്ടൻസിയും തിരുവിതാംകൂർ ദേവസ്വം ബോർഡും ധാരണ പത്രം ഒപ്പിട്ടു - പത്തനംതിട്ട ജില്ല വാര്‍ത്തകള്‍
വെര്‍ച്വല്‍ ക്യൂ ബുക്കിങ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഏറ്റെടുത്തതിന്‍റെ ഭാഗമായാണ് ധാരണ പത്രം ഒപ്പിട്ടത്.
പത്തനംതിട്ട: ശബരിമല വെർച്വൽ ക്യൂ ബുക്കിങ് സംവിധാനം തിരുവിതാംകൂർ ദേവസ്വം ബോർഡ് ഏറ്റെടുത്തതിന്‍റെ ഭാഗമായി ടാറ്റാ കൺസൾട്ടൻസി സർവീസുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ് ധാരണാപത്രം ഒപ്പിട്ടു. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്‍റ് അഡ്വ.കെ.അനന്തഗോപന്‍റെ സാന്നിധ്യത്തിൽ ദേവസ്വം ബോർഡ് കമ്മീഷണർ ബി.എസ്.പ്രകാശാണ് റ്റിസിഎസ് സീനിയർ ജനറൽ മാനേജർ എസ്.കെ.നായരുമായി കരാർ ഒപ്പിട്ടത്. ദേവസ്വം ബോർഡ് അംഗം പി.എം.തങ്കപ്പൻ, ദേവസ്വം ബോർഡ് ചീഫ് എഞ്ചീനിയർ ആർ.അജിത്ത് കുമാർ, റ്റി.സി.എസ് പ്രോഗ്രാം മാനേജർ ബീമാ ശേഖർ, ശബരിമല എക്‌സിക്യൂട്ടീവ് ഓഫിസർ എച്ച്.കൃഷ്‌ണ കുമാർ എന്നിവർ ദേവസ്വം ബോർഡ് കോണ്‍ഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ പങ്കെടുത്തു.