കേരളം

kerala

ETV Bharat / state

ഇടഞ്ഞ ആന പരിഭ്രാന്തി പരത്തി; മണിക്കൂറുകള്‍ക്ക് ശേഷം തളച്ചു

ആന അക്രമാസക്തനായതോടെ സമീപത്തെ വീടുകളുടെ ഗേറ്റുകളും വൈദ്യുതി പോസ്റ്റുകളും തകത്തു. നിരവധി മരങ്ങളും പിഴുതെറിഞ്ഞു.

ഇടഞ്ഞ ആനയെ തളച്ചു  പരിഭ്രാന്തി  പത്തനംതിട്ട  പാപ്പന്മാർ  violent elephant thiruvalla
തടി പിടിക്കാന്‍ എത്തിച്ച ആന ഇടഞ്ഞു; മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ തളച്ചു

By

Published : Apr 10, 2021, 1:19 PM IST

പത്തനംതിട്ട:തിരുവല്ലയിലെ കവിയൂരില്‍ ഇടഞ്ഞ ആനയെ പാപ്പന്മാർ തളച്ചു. കൊല്ലം സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ശിവം അയ്യപ്പന്‍ എന്ന ആനയാണ്‌ ഇടഞ്ഞത്. തടി പിടിക്കാന്‍ എത്തിച്ച ആന ഇടഞ്ഞതോടെ മണിക്കൂറുകളോളം നാട് പരിഭ്രാന്തിയിലാവുകയായിരുന്നു. ആന അക്രമാസക്തനായതോടെ സമീപത്തെ വീടുകളുടെ ഗേറ്റുകളും വൈദ്യുതി പോസ്റ്റുകളും തകത്തു. നിരവധി മരങ്ങളും പിഴുതെറിഞ്ഞു.

പല തവണ പാപ്പന്മാർ ആനയെ തളക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. ആദ്യം ഒരു മരത്തിൽ ആനയെ തളച്ചെങ്കിലും തളച്ച മരവും പിഴുത് ആന പാപ്പാന്മാർക്ക് നേരെ പാഞ്ഞടുക്കുകയായിരുന്നു. വനം വകുപ്പ്‌ ഉദ്യോഗസ്ഥരുടെ സംഘവും പൊലീസും ഫയര്‍ഫോഴ്‌സും സംഭവസ്‌ഥലത്തെത്തി തുടർ നടപടികൾ സ്വീകരിക്കുകയും ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ പാപ്പന്മാർ ആനയെ സുരക്ഷിതമായി തളക്കുകയുമായിരുന്നു.

ABOUT THE AUTHOR

...view details