പത്തനംതിട്ട : അയിരൂരില്‍ പമ്പ നദിക്കരയിൽ തളച്ചിരുന്ന ആന ഇടഞ്ഞ് ആറ്റില്‍ ചാടി. ആനയെ കരയ്ക്ക് കയറ്റാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. ആറ്റിലൂടെ ആന കര ലക്ഷ്യമാക്കി നീങ്ങുകയാണ്.
Video | പത്തനംതിട്ടയിൽ ഇടഞ്ഞ ആന ആറ്റില്‍ ചാടി ; കരയ്ക്കുകയറ്റാൻ ശ്രമം തുടരുന്നു - അയിരൂരില്‍ ഇടഞ്ഞ ആന ആറ്റില്‍ ചാടി
ആറിന്‍റെ തീരത്താണ് ആനയെ തളച്ചിരുന്നത്. ഇവിടെ നിന്നും ആനയെ അഴിച്ചുകൊണ്ടുപോകാൻ തുടങ്ങുമ്പോഴാണ് ഇടഞ്ഞത്
ആന പ്രേമികള്‍ പാട്ടത്തിനെടുത്ത സീത എന്ന ആനയാണ് ഇടഞ്ഞതിനെ തുടർന്ന് ആറ്റിൽ ചാടിയത്. തിങ്കളാഴ്‌ച ഉച്ചയോടെയായിരുന്നു സംഭവം. ബന്ധപ്പെട്ടവർ ഫോറസ്റ്റ് ഉദ്യോഗസ്ഥരെയും പൊലീസിനെയും വിവരമറിയിച്ചിട്ടുണ്ട്.
ആറിന്‍റെ തീരത്താണ് ആനയെ തളച്ചിരുന്നത്. ഇവിടെ നിന്നും ആനയെ അഴിച്ചുകൊണ്ടുപോകാൻ തുടങ്ങുമ്പോഴാണ് ഇടഞ്ഞത്. ആനയെ പ്രകോപിപ്പിയ്ക്കരുതെന്നും കരയ്ക്ക് കയറിയാൽ ആന നാശനഷ്‌ടങ്ങൾ ഉണ്ടാക്കുമെന്നും വിദഗ്‌ധർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ആറിന്‍റെ ഇരുകരകളിലും ജനങ്ങൾ തടിച്ചുകൂടിയിരിക്കുകയാണ്.