ജില്ലയിൽ വീട് കയറിയുളള മത്സ്യ,പച്ചക്കറി വിൽപന നിരോധിച്ചു - പത്തനംതിട്ട
രോഗ വ്യാപനത്തിന് സാധ്യതയുള്ളതിനാലാണ് നിരോധനം
ജില്ലയിൽ വീട് കയറിയുളള മത്സ്യ,പച്ചക്കറി വിൽപ്പന നിരോധിച്ചു
പത്തനംതിട്ട:സമ്പർക്കം മൂലമുള്ള കൊവിഡ് രോഗബാധ തടയുന്നതിന്‍റെ ഭാഗമായി വാഹനങ്ങളിൽ വീട് കയറിയുളള മത്സ്യ പച്ചക്കറി പഴവർഗങ്ങളുടെ വിൽപന ജില്ലാ ഭരണകൂടം നിരോധിച്ചു. അതോടൊപ്പം തന്നെ മൈക്രോ ഫിനാൻസ് പണപ്പിരിവും നിർത്തിവെയ്ക്കാൻ നിർദേശം നല്‍കി. വീടുകൾ തോറും പണപ്പിരിവ് നടത്തുന്നത് രോഗ വ്യാപനത്തിന് സാധ്യതയുള്ളതിനാലാണ് തടയുന്നതെന്ന് ജില്ലാ കലക്‌ടർ പി ബി നൂഹ് പറഞ്ഞു.