കേരളം

kerala

ETV Bharat / state

കൈപ്പത്തിയ്‌ക്ക്‌ ശസ്‌ത്രക്രിയ കഴിഞ്ഞ യുവതിയെ സന്ദര്‍ശിച്ച് വീണ ജോര്‍ജ്; ചികിത്സ സൗജന്യമായി ലഭ്യമാക്കുമെന്ന് മന്ത്രി - പത്തനംതിട്ട ഏറ്റവും പുതിയ വാര്‍ത്ത

ഭര്‍ത്താവിന്‍റെ വെട്ടേറ്റ് കൈപ്പത്തിയ്‌ക്ക്‌ ശസ്‌ത്രക്രിയ കഴിഞ്ഞ് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലുള്ള വിദ്യയെ(27) സന്ദര്‍ശിച്ച് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ്

veena george visited women  women who had surgery on her palm  surgery on her palm in pathanamthitta  veena george visited vidhya  Veena George  health minister veena george  latest news in pathanamthitta  latest news today  കൈപ്പത്തിയ്ക്ക് ശസ്ത്രക്രിയ കഴിഞ്ഞ യുവതി  യുവതിയെ സന്ദര്‍ശിച്ച് വീണ ജോര്‍ജ്  ചികിത്സ സൗജന്യമായി ലഭ്യമാക്കുമെന്ന് മന്ത്രി  കൈപത്തിക്ക് ഭര്‍ത്താവിന്‍റെ വെട്ടേറ്റ യുവതി  വീണാ ജോര്‍ജ്  ആരോഗ്യ വകുപ്പ് മന്ത്രി  പത്തനംതിട്ട കലഞ്ഞൂര്‍ സ്വദേശിയണ് വിദ്യ  എംഡിഐസിയുവില്‍ ചികിത്സയിലുള്ള വിദ്യ  ശസ്‌ത്രക്രിയ നടത്താന്‍ മന്ത്രി നിര്‍ദേശം നല്‍കി  പിതാവിന്‍റെയും ആരോഗ്യ നില തൃപ്‌ത്തികരം  വിദ്യയുടെ ശസ്‌ത്രക്രിയ  പത്തനംതിട്ട ഏറ്റവും പുതിയ വാര്‍ത്ത  ഇന്നത്തെ പ്രധാന വാര്‍ത്ത
കൈപ്പത്തിയ്ക്ക് ശസ്ത്രക്രിയ കഴിഞ്ഞ യുവതിയെ സന്ദര്‍ശിച്ച് വീണ ജോര്‍ജ്;ചികിത്സ സൗജന്യമായി ലഭ്യമാക്കുമെന്ന് മന്ത്രി

By

Published : Sep 21, 2022, 6:18 PM IST

പത്തനംതിട്ട: ഭര്‍ത്താവിന്‍റെ വെട്ടേറ്റ് കൈപ്പത്തിയ്‌ക്ക്‌ ശസ്‌ത്രക്രിയ കഴിഞ്ഞ് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലുള്ള വിദ്യയെ(27) സന്ദര്‍ശിച്ച് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ്. പത്തനംതിട്ട കലഞ്ഞൂര്‍ സ്വദേശിയാണ് വിദ്യ. എംഡിഐസിയുവില്‍ ചികിത്സയിലുള്ള വിദ്യ ഡോക്‌ടര്‍മാരുടെ നിരീക്ഷണത്തിലാണ്.

മനസിന് ധൈര്യമുണ്ടെങ്കില്‍ വേഗം സുഖപ്പെടുമെന്ന് മന്ത്രി വിദ്യയോട് പറഞ്ഞു. ഐസിയുവിലുള്ള ഡോക്‌ടര്‍മാരുമായും മറ്റ് ജീവനക്കാരുമായും മന്ത്രി സംസാരിച്ചു. ഇടതുകൈപ്പത്തി പൂര്‍ണമായി അറ്റ് തൂങ്ങിയ നിലയിലായിരുന്നു.

ശസ്‌ത്രക്രിയ പൂര്‍ത്തിയാക്കാന്‍ വേണ്ടി വന്നത് എട്ട് മണിക്കൂര്‍: വലത് കൈയ്‌ക്കും വെട്ടേറ്റ് വിരലുകളുടെ എല്ലിന് പൊട്ടലുണ്ട്. മന്ത്രി വീണ ജോര്‍ജിന്‍റെ നിര്‍ദേശമനുസരിച്ചാണ് മെഡിക്കല്‍ കോളജില്‍ ക്രമീകരണങ്ങള്‍ നടത്തിയത്. രോഗിയെ കൊണ്ടുവന്ന് അര മണിക്കൂറിനകം ശസ്‌ത്രക്രിയ നടത്താന്‍ മന്ത്രി നിര്‍ദേശം നല്‍കിയിരുന്നു.

രാത്രി 12 മണിക്ക് തുടങ്ങിയ ശസ്‌ത്രക്രിയ എട്ട് മണിക്കൂറോളമെടുത്താണ് പൂര്‍ത്തിയായത്. വിദ്യയുടെ പൊതു ആരോഗ്യസ്ഥിതി പുരോഗമിച്ച് വരുന്നതായി ഡോക്‌ടര്‍മാര്‍ പറഞ്ഞു. കൈയ്‌ക്ക് സ്‌പര്‍ശന ശേഷിയും കൈ അനക്കുന്നുമുണ്ട്. ഇത് പോസിറ്റീവ് സൂചനകളാണ്.

പിതാവിന്‍റെയും ആരോഗ്യ നില തൃപ്‌തികരം:വീഡിയോ കോള്‍ വഴി വിദ്യ കുഞ്ഞുമായി സംസാരിച്ചു. 48 മണികൂര്‍ കൂടി നിരീക്ഷണം തുടരുമെന്നും ഡോക്‌ടര്‍മാര്‍ അറിയിച്ചു. വിദ്യയുടെ മാതാപിതാക്കളുമായും മന്ത്രി സംസാരിച്ചു.

വെട്ടേറ്റ് ചികിത്സയിലുള്ള പിതാവിന്‍റെ ആരോഗ്യനില തൃപ്‌തികരമാണ്. വനിത ശിശുവികസന വകുപ്പിന്‍റെ നിയമപരമായ സഹായവും മന്ത്രി ഉറപ്പ് നല്‍കി. മന്ത്രിയുടെ ഇടപെടലിനും ഡോക്‌ടര്‍മാര്‍ കൃത്യസമയത്ത് ഇടപെട്ട് ശസ്‌ത്രക്രിയ നടത്തിയതിനും വിദ്യയുടെ കുടുംബം നന്ദിയറിയിച്ചു.

വിദ്യയുടെ ചികിത്സ പൂര്‍ണമായും സൗജന്യമായി ലഭ്യമാക്കാന്‍ മന്ത്രി ആശുപത്രി സൂപ്രണ്ടിന് നിര്‍ദേശം നല്‍കി. സ്വകാര്യ ആശുപത്രിയില്‍ പത്തര ലക്ഷമാകുമെന്ന് പറഞ്ഞ ചികിത്സയാണ് മെഡിക്കല്‍ കോളജില്‍ സൗജന്യമായി ചെയ്‌തത്. വിദ്യയുടെ ശസ്‌ത്രക്രിയയ്‌ക്കും തുടര്‍ന്നുള്ള പരിചരണത്തിനും പങ്കുവഹിച്ച മുഴുവന്‍ ടീമിനെയും മന്ത്രി അഭിനന്ദിച്ചു.

ABOUT THE AUTHOR

...view details