വീണ ജോർജ് നാമനിർദേശ പത്രിക സമർപ്പിച്ചു - നാമനിർദേശ പത്രിക
കളക്ടറേറ്റിൽ എത്തി വരണാധികാരി കളക്ടർ പി. ബി. നൂഹിനാണ് പത്തനംതിട്ടയിലെ എൽഡിഎഫ് സ്ഥാനാർഥി നാമനിർദേശ പത്രിക സമർപ്പിച്ചത്.
പത്തനംതിട്ട ലോക്സഭാ മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി വീണ ജോർജ് നാമനിർദേശപത്രിക സമർപ്പിച്ചു. ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടരയോടെ പത്തനംതിട്ട കളക്ടറേറ്റിൽ എത്തി വരണാധികാരി കളക്ടർ പി. ബി. നൂഹിനാണ്പത്രിക സമർപ്പിച്ചത്.
സിപിഎം സംസ്ഥാന കമ്മിറ്റി അംഗം അഡ്വക്കേറ്റ് കെ. അനന്തഗോപൻ സിപിഎം ജില്ലാ സെക്രട്ടറി കെ. ഉദയഭാനു സിപിഐ ജില്ലാ സെക്രട്ടറി എ.പി. ജയൻ മുൻ മന്ത്രി മാത്യു ടി. തോമസ് എന്നിവർ സ്ഥാനാർതഥിക്കൊപ്പം ഉണ്ടായിരുന്നു. രണ്ട് സെറ്റ് പത്രികയാണ് വീണ ജോർജ്സമർപ്പിച്ചത്.
തെരഞ്ഞെടുപ്പിലെ ഹരിതചട്ടം സംബന്ധിച്ചസന്ദേശം ജില്ലാ കളക്ടർ സ്ഥാനാർഥിക്ക് കൈമാറി.മണ്ഡലത്തിന്‍റെഎല്ലാ ഭാഗത്ത്നിന്നും മികച്ച പ്രതികരണമാണ് തനിക്ക് ലഭിക്കുന്നതെന്നുo എൽഡിഎഫ് ഇക്കുറി ചരിത്ര വിജയം നേടുമെന്നും പത്രികാ സമർപ്പണത്തിന് ശേഷം വീണ ജോർജ് പ്രതികരിച്ചു.