പത്തനംതിട്ട: കുറ്റകൃത്യങ്ങളെ പ്രതിരോധിക്കുന്നതിനുള്ള സാമൂഹ്യതല ഇടപെടലുകള്‍ കാലഘട്ടത്തിന്‍റെ ആവശ്യമെന്ന് വീണാ ജോര്‍ജ് എം.എല്‍.എ പറഞ്ഞു. പത്തനംതിട്ട ജില്ലാ പ്രൊബേഷന്‍ ഓഫീസിന്‍റെയും കോഴഞ്ചേരി സെന്‍റ് തോമസ് കോളേജ് എന്‍.എസ്.എസ് യൂണിറ്റിന്‍റെയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ആള്‍ട്ടര്‍നേറ്റീവ് വയലന്‍സ് ശില്‌പശാല ഉദ്ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു എം.എല്‍.എ.
ആൾട്ടർനേറ്റീവ് വയലൻസ് ശില്പശാല കോഴഞ്ചേരിയില്‍ - Veena George MLA, said the need for social interventions to combat crime is a need of the time
മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റിയുടെ കീഴിലുള്ള ഏഴു കോളേജില്‍ നിന്നുമുള്ള തിരഞ്ഞെടുക്കപ്പെട്ട നാഷണല്‍ സര്‍വീസ് സ്‌കീമിലെ 35 വിദ്യാര്‍ത്ഥികളാണ് ശില്‌പശാലയില്‍ പങ്കെടുക്കുന്നത്.
![ആൾട്ടർനേറ്റീവ് വയലൻസ് ശില്പശാല കോഴഞ്ചേരിയില്‍ Veena George MLA, said the need for social interventions to combat crime is a need of the time കുറ്റകൃത്യങ്ങളെ പ്രതിരോധിക്കുന്നതിനുള്ള സാമൂഹ്യതല ഇടപെടലുകള്‍ കാലഘട്ടത്തിന്‍റെ ആവശ്യമെന്ന് വീണാ ജോര്‍ജ് എം.എല്‍.എ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-5617456-761-5617456-1578320449994.jpg)
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ജോര്‍ജ് മാമന്‍ കൊണ്ടൂര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രൊബേഷന്‍ ഓഫീസര്‍ എ.ഒ അബീന്‍, കോളേജ് പ്രിന്‍സിപ്പല്‍ ഡോ. മാത്യു പി ജോണ്‍, ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. പ്രതിഭ, സാമൂഹ്യ പ്രവര്‍ത്തക സൂസമ്മ മാത്യു, എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ അരുണ്‍ ജോണ്‍ എന്നിവര്‍ സംസാരിച്ചു. സാമൂഹ്യ നീതി വകുപ്പ് റിട്ട. അഡീഷണല്‍ ഡയറക്ടര്‍ ഡോ. പി. പ്രതാപന്‍റെ നേതൃത്വത്തിലുള്ള വിദഗ്‌ദരാണ് രണ്ടു ദിവസത്തെ ശില്‌പശാല നയിക്കുന്നത്. മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റിയുടെ കീഴിലുള്ള ഏഴു കോളേജില്‍ നിന്നുമുള്ള തിരഞ്ഞെടുക്കപ്പെട്ട നാഷണല്‍ സര്‍വീസ് സ്‌കീമിലെ 35 വിദ്യാര്‍ത്ഥികളാണ് ശില്‌പശാലയില്‍ പങ്കെടുക്കുന്നത്.