പത്തനംതിട്ട: ജില്ലയിലേയും ആറന്മുള മണ്ഡലത്തിലേയും കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങള്‍ ശക്തമാണെന്ന് വീണ ജോർജ് എംഎൽഎ. ഏറ്റവും കൂടുതൽ പ്രവാസികളുള്ള മണ്ഡലത്തിൽ തുടക്കത്തിൽ തന്നെ ജാഗ്രത, പ്രതിരോധം എന്നിങ്ങനെ രണ്ട് രീതിയിലാണ് പ്രവർത്തനങ്ങൾ നടക്കുന്നതെന്ന് എംഎല്‍എ പറഞ്ഞു.
കൊവിഡ് പ്രതിരോധത്തിനായി കഠിനപ്രയത്നമാണ് മണ്ഡലത്തില്‍ നടത്തുന്നതെന്ന് വീണ ജോര്‍ജ് - veena george mla news
ഇരുപത്തിനാല് മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ് ഡെസ്ക് ആരംഭിച്ചിട്ടുണ്ടെന്നും വീണ ജോര്‍ജ് പറഞ്ഞു
![കൊവിഡ് പ്രതിരോധത്തിനായി കഠിനപ്രയത്നമാണ് മണ്ഡലത്തില്‍ നടത്തുന്നതെന്ന് വീണ ജോര്‍ജ് കൊവിഡ് പ്രവര്‍ത്തനങ്ങള്‍ ആറന്മുള പത്തനംതിട്ട കൊവിഡ് വാര്‍ത്തകള്‍ കേരളം കൊവിഡ് വാര്‍ത്തകള്‍ വീണ ജോര്‍ജ് എംഎല്‍എ വാര്‍ത്തകള്‍ veena george mla news covid news pathanamthitta'](https://etvbharatimages.akamaized.net/etvbharat/prod-images/768-512-6979250-905-6979250-1588085141904.jpg)
കൊവിഡ് പ്രതിരോധത്തിനായി കഠിനപ്രയത്നമാണ് മണ്ഡലത്തില്‍ നടത്തുന്നതെന്ന് വീണ ജോര്‍ജ് എംഎല്‍എ
കൊവിഡ് പ്രതിരോധത്തിനായി കഠിനപ്രയത്നമാണ് മണ്ഡലത്തില്‍ നടത്തുന്നതെന്ന് വീണ ജോര്‍ജ് എംഎല്‍എ
ജില്ലയിൽ ലഭ്യമല്ലാത്ത മരുന്നുകൾ കൃത്യമായി എത്തിക്കുന്നുണ്ടെന്നും, ഇരുപത്തിനാല് മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ് ഡെസ്ക് ആരംഭിച്ചിട്ടുണ്ടെന്നും വീണ ജോര്‍ജ് പറഞ്ഞു. കുട്ടികൾക്കായി പ്രത്യേക പഠനപാഠ്യേതര പാക്കേജുകൾ ആരംഭിച്ചിട്ടുണ്ടെന്നും വിദേശത്ത് നിന്നും വരുന്നവരെ കൃത്യമായി പരിപാലിക്കാനുള്ള എല്ലാ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ടെന്നും എംഎൽഎ കൂട്ടിച്ചേര്‍ത്തു.