കേരളം

kerala

ETV Bharat / state

പത്തനംതിട്ട ജില്ലയിലെ ആദ്യ വനിത മന്ത്രിയായി വീണ ജോർജ് - Veena George

കേരളത്തിൽ മന്ത്രി പദവിയിലെത്തുന്ന ആദ്യ മാധ്യമ പ്രവർത്തകയാണ് വീണാ ജോർജ്. എസ്.എഫ്.ഐയിലൂടെയാണ് വീണ ജോർജ് രാഷ്ട്രീയത്തിലേക്ക് എത്തുന്നത്. ഇന്ത്യാവിഷന്‍, മനോരമ ന്യൂസ്, കൈരളി ഉൾപ്പെടെ വിവിധ ചാനലുകളിൽ പ്രവർത്തിച്ചു.

veena george  പത്തനംതിട്ടയിലെ ആദ്യ വനിതാ മന്ത്രി  സിപിഎം മന്ത്രിമാർ  pinarayi vijayan cabinet  cabinet ministers kerala  ministers kerala cabinet ministers  new cabinet ministers  LDF  CPM Ministers  പിണറായി വിജയൻ മന്ത്രിസഭ  സിപിഎം മന്ത്രിമാർ  Veena George  first woman minister pathanamthitta
പത്തനംതിട്ട ജില്ലയിലെ ആദ്യ വനിതാ മന്ത്രിയായി വീണാ ജോർജ്

By

Published : May 18, 2021, 5:55 PM IST

പത്തനംതിട്ട: പത്തനംതിട്ട ജില്ലയിൽ നിന്നുള്ള ആദ്യ വനിത മന്ത്രി, സംസ്ഥാനത്ത് മന്ത്രി പദവിയിലെത്തുന്ന ആദ്യ മാധ്യമ പ്രവർത്തക തുടങ്ങിയ വിശേഷണങ്ങളുമായാണ് വീണ ജോർജ് രണ്ടാം പിണറായി മന്ത്രിസഭയിലെത്തുന്നത്. ആറന്മുള മണ്ഡലത്തിൽ നിന്നും വലിയ ഭൂരിപക്ഷത്തിൽ വിജയിച്ച വീണാ ജോർജ് മന്ത്രിയാകുമെന്ന പ്രചാരണം തെരഞ്ഞെടുപ്പിന്‍റെ തുടക്കം മുതൽ ശക്തമായിരുന്നു. അതിപ്പോൾ യാഥാർഥ്യമായിരിക്കുകയാണ്.

Also Read:പാർട്ടിയാണ് തന്നെ മന്ത്രിയാക്കിയത്, അത് നന്നായി ചെയ്‌തു: കെകെ ശൈലജ

എസ്.എഫ്.ഐയിലൂടെയാണ് വീണ ജോർജ് രാഷ്ട്രീയത്തിലേക്ക് എത്തുന്നത്. മാതാവ് റോസമ്മ പത്തനംതിട്ട നഗരസഭ കൗൺസിലർ ആയിരുന്നു. കേരള സര്‍വകലാശാലയില്‍ നിന്ന് എംഎസ്‌സി ഫിസിക്‌സും ബിഎഡും റാങ്കോടെ വിജയിച്ചു. ഇന്ത്യാവിഷന്‍, മനോരമ ന്യൂസ്, കൈരളി ഉൾപ്പെടെ വിവിധ ചാനലുകളിൽ പ്രവർത്തിച്ചു. 2012 ലെ അമേരിക്കന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് റിപ്പോര്‍ട്ട് ചെയ്യാന്‍ തെരഞ്ഞെടുക്കപ്പെട്ട അഞ്ച് ഇന്ത്യന്‍ മാധ്യമ പ്രവര്‍ത്തകരില്‍ ഒരാൾ വീണയായിരുന്നു.

Also Read:പുതുമുഖങ്ങളെ മന്ത്രിമാരാക്കിയ പാർട്ടി തീരുമാനം ഗുണം ചെയ്യും; കെ. രാധാകൃഷ്‌ണൻ

സുരേന്ദ്രന്‍ നീലേശ്വരം ഫൗണ്ടേഷന്‍ പുരസ്കാരം, കേരള ടി വി അവാര്‍ഡ്, രാജീവ് ഗാന്ധി ഫൗണ്ടേഷന്‍ പുരസ്കാരം, നോര്‍ത്ത് അമേരിക്കന്‍ പ്രസ് ക്ലബ്ബ്, ഏഷ്യാ വിഷന്‍, ടിപി വ്യൂവേഴ്‌സ്, പി.ഭാസ്‌കരന്‍ ഫൗണ്ടേഷന്‍ പുരസ്കാരം ഉൾപ്പെടെ നിരവധി ബഹുമതികളും വീണ ജോർജ് കരസ്‌ഥമാക്കിയിട്ടുണ്ട്. സിപിഎം പത്തനംതിട്ട ഏരിയാ കമ്മിറ്റി അംഗവുമാണ് വീണാ ജോർജ്. പത്തനംതിട്ട ബാറിലെ അഭിഭാഷകനായിരുന്ന പി.ഇ. കുര്യാക്കോസാണ് പിതാവ്. മലങ്കര ഓര്‍ത്തഡോക്‌സ് സഭാ മുന്‍ സെക്രട്ടറിയും അധ്യാപകനുമായ ഡോ.ജോര്‍ജ് ജോസഫാണ് ഭര്‍ത്താവ്. മക്കള്‍: അന്ന, ജോസഫ്.

ABOUT THE AUTHOR

...view details