പത്തനംതിട്ട :പമ്പയുടെ തീരങ്ങളിൽ ആളും ആരവങ്ങളുമില്ലാതെ നാടിന്‍റെ ഉത്സവമായ ഉത്രട്ടാതി വള്ളംകളി. കൊവിഡ് മാനദണ്ഡങ്ങളുടെ പശ്‌ചാത്തലത്തില്‍ മൂന്ന് പള്ളിയോടങ്ങളെ മാത്രം ഉൾപ്പെടുത്തിയാണ് സംഘടിപ്പിച്ചത്. നിലവിലെ സാഹചര്യത്തില്‍ മത്സര വള്ളംകളി ഒഴിവാക്കിയിരുന്നു.
വിവിധമേഖലകളെ പ്രതിനിധീകരിച്ച് മൂന്ന് പള്ളിയോടങ്ങള്‍ക്കാണ് ഇക്കുറി ജലമേളയില്‍ പങ്കെടുക്കാന്‍ അനുമതി നൽകിയത്. ബുധനാഴ്ച രാവിലെ 10.45 ന് പാര്‍ഥസാരഥി ക്ഷേത്രക്കടവിലെത്തിയ പള്ളിയോടങ്ങളെ വെറ്റിലയും പുകയിലയും നല്‍കി സ്വീകരിച്ചു. ക്ഷേത്രത്തില്‍ നിന്നുള്ള മാലയും പ്രസാദവും കൈമാറി.
മൂന്ന് ഘട്ടമായി ആചാര ജലഘോഷയാത്ര
പരമ്പരാഗത ചടങ്ങുകളെല്ലാം പൂർത്തിയാക്കിയാണ് ജലഘോഷയാത്രയ്ക്ക് തുടക്കമായത്. ഭീഷ്‌മ പര്‍വത്തിലെ 'ഏഴുരണ്ടു ലോകമെല്ലാം അടക്കി പാലാഴി തന്നില്‍' എന്ന ഭാഗം പള്ളിയോടത്തിൽ ആദ്യ ഘട്ടമായി പാടി തുടക്കമായി. ക്ഷേത്രക്കടവില്‍ നിന്ന് സത്രക്കടവിന്‍റെ ഭാഗത്തേക്ക്, ഭീഷ്മ പര്‍വം പാടി തുഴഞ്ഞുനീങ്ങി.
സത്രക്കടവില്‍ ചവിട്ടിത്തിരിച്ച ശേഷം കിഴക്കോട്ട് പരപ്പുഴക്കടവ് വരെവച്ച്, പാട്ടായ 'ശ്രീ പദ്മനാഭ മുകുന്ദ മുരാന്തക' പാടി മൂന്ന് പള്ളിയോടങ്ങളും ഒന്നിച്ച് തുഴഞ്ഞുനീങ്ങി.