പത്തനംതിട്ട: ചിറ്റാറില്‍ വളർത്തുനായയെ അജ്ഞാത ജീവി കടിച്ചുകൊന്നു. വയ്യാറ്റുപുഴ തെക്കേക്കര തടത്തില്‍ ടിഎം തോമസിന്‍റെ വളർത്തുനായയെയാണ് കടിച്ചുകൊന്നത്. പുലിയാകാം നായയെ കടിച്ചുകൊന്നത് എന്ന സംശയമുയർന്നതോടെ നാട്ടുകാർ ഭീതിയിലാണ്.
വളർത്തു നായയെ അജ്ഞാത ജീവി കടിച്ചുകൊന്നു; പുലിയെന്ന് സംശയം - pathanamthitta
നായയെ കടിച്ചുകൊന്നത് പുലിയാണോ എന്ന സംശയമുയർന്നതോടെ ചിറ്റാർ നിവാസികൾ ഭീതിയില്‍.
വളർത്തു നായയെ അജ്ഞാത ജീവി കടിച്ചുകൊന്നു; പുലിയെന്ന് സംശയം
വീടിന്‍റെ സമീപത്ത് കാണപ്പെട്ട കാല്‍പാടുകൾ പുലിയുടേതാണെന്നാണ് നാട്ടുകാർ സംശയിക്കുന്നത്. വെള്ളിയാഴ്‌ച പുലർച്ചെ തോമസിന്‍റെ അയല്‍വാസികൾ പുലിയെ പരിസരത്ത് കണ്ടതായും പറയുന്നു. വനപാലകരെത്തി കാല്‍പ്പാടുകൾ പരിശോധിച്ചു.