പത്തനംതിട്ട : പമ്പാ നദിയില്‍ റാന്നി ഇടക്കുളം ഭാഗത്ത് ഒഴുകിയെത്തിയ അജ്ഞാത മൃതദേഹം കരയ്ക്കടിഞ്ഞു. തിങ്കളാഴ്‌ച വൈകിട്ട് അഞ്ച് മണിയോടെ ഇടക്കുളം പള്ളിയോട കടവിന് താഴെയായാണ് മൃതദേഹം പൊങ്ങിയത്. നാട്ടുകാരാണ് മൃതദേഹം കണ്ടത്. അമ്പത് വയസിലധികം പ്രായം തോന്നിക്കുന്ന പുരുഷന്‍റേതാണ് മൃതദേഹം. പൊലീസും അഗ്നിശമന സേനയും സ്ഥലത്തെത്തിയാണ് മൃതദേഹം കരയ്‌ക്ക് എത്തിച്ചത്.
പമ്പയാറ്റിൽ ഒഴുകിനടന്ന അജ്ഞാത മൃതദേഹം കരയ്ക്കടിഞ്ഞു
അമ്പത് വയസിലധികം പ്രായം തോന്നിക്കുന്ന പുരുഷന്‍റേതാണ് മൃതദേഹം. ഇന്‍ക്വസ്റ്റ് നടപടികൾ പൂര്‍ത്തിയാക്കിയ മൃതദേഹം പത്തനംതിട്ട ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
Breaking News
Read More:പമ്പയാറ്റിൽ അജ്ഞാത മൃതദേഹം
മൃതദേഹം തിരിച്ചറിയാനായിട്ടില്ല. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇന്‍ക്വസ്റ്റ് നടപടികൾ പൂര്‍ത്തിയാക്കിയ മൃതദേഹം പത്തനംതിട്ട ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ഞായറാഴ്ച ഇടക്കുളം ഭാഗത്ത് ഒഴുകിയെത്തിയ മൃതദേഹം പിന്നീട് കാണാതാവുകയായിരുന്നു. പൊലീസും അഗ്നിശമന സേനയും തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്തിയിരുന്നില്ല.