യുഡിഎഫ് സംഘം ഇന്ന് ശബരിമലയിൽ - പാറയ്ക്കല്‍ അബ്‌ദുള്ള
മണ്ഡലകാലം തുടങ്ങിയിട്ടും സൗകര്യങ്ങള്‍ പരിമിതമാണെന്ന വിമർശനം ഉന്നയിച്ചാണ് യുഡിഎഫ് സംഘത്തിന്‍റെ സന്ദര്‍ശനം
യുഡിഎഫ് സംഘം ഇന്ന് ശബരിമലയിൽ
ശബരിമല:യുഡിഎഫ് നിയമസഭാ കക്ഷിനേതാക്കൾ ഇന്ന് ശബരിമല സന്ദര്‍ശിക്കും. മണ്ഡലകാലം തുടങ്ങിയിട്ടും സൗകര്യങ്ങള്‍ പരിമിതമാണെന്ന വിമർശനം ഉന്നയിച്ചാണ് സന്ദര്‍ശനം. നിലവിലെ സൗകര്യങ്ങൾ സംഘം പരിശോധിക്കും. യുഡിഎഫ് പാര്‍ലമെന്‍ററി പാര്‍ട്ടി സെക്രട്ടറി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍റെ നേതൃത്വത്തില്‍ വി.എസ്.ശിവകുമാര്‍, പാറയ്ക്കല്‍ അബ്‌ദുള്ള, മോന്‍സ് ജോസഫ്, ഡോ.ജയരാജ് തുടങ്ങിയവരാണ് സന്ദര്‍ശനം നടത്തുന്നത്.