കേരളം

kerala

ETV Bharat / state

നിലയ്ക്കലിൽ സര്‍ക്കാരിന്‍റെ പ്രവര്‍ത്തനങ്ങള്‍ വഴിപാട് മാത്രം; വിമര്‍ശനവുമായി തിരുവഞ്ചൂര്‍ - തിരുവഞ്ചൂർ രാധാകൃഷ്ണൻ

നിലയ്ക്കലില്‍ അയ്യപ്പ ഭക്തര്‍ക്കായി ഒരുക്കിയിരിക്കുന്ന സൗകര്യങ്ങള്‍ യുഡിഎഫ് സംഘം പരിശോധിച്ചു

നിലയ്ക്കലിൽ സർക്കാർ ചെയ്തത് വഴിപാട് പ്രവർത്തനങ്ങള്‍ മാത്രം: തിരുവഞ്ചൂർ രാധാകൃഷ്ണൻ

By

Published : Nov 19, 2019, 7:56 PM IST

Updated : Nov 19, 2019, 10:54 PM IST

പത്തനംതിട്ട/നിലയ്ക്കല്‍: യുഡിഎഫ് പാര്‍ലമെന്‍ററി പാര്‍ട്ടി സെക്രട്ടറി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍റെ നേതൃത്വത്തില്‍ വി.എസ്. ശിവകുമാര്‍, പാറയ്ക്കല്‍ അബ്‌ദുള്ള, മോന്‍സ് ജോസഫ്, ഡോ. ജയരാജ് തുടങ്ങിയവര്‍ നിലയ്ക്കലില്‍ സന്ദര്‍ശനം നടത്തി. നിലവിലെ സൗകര്യങ്ങൾ സംഘം പരിശോധിച്ചു. നിലയ്ക്കൽ ബേസ് ക്യാംപിലെത്തിയ സംഘത്തിന് മുന്നിൽ കെഎസ്ആർടിസിയിലെ എംപാനൽ ജീവനക്കാര്‍ പരാതിയുമായി എത്തിയിരുന്നു. തുടര്‍ന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ കെഎസ്ആര്‍ടിസി എംഡിയുമായി ഫോണില്‍ സംസാരിച്ചു. ജീവനക്കാരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാമെന്ന് ഉറപ്പ് നൽകിയ ശേഷം സംഘം നിലയ്ക്കലിലെ പാർക്കിങ് സൗകര്യങ്ങൾ വിലയിരുത്തി. തുടർന്ന് ഗോശാലയും മറ്റുള്ള സൗകര്യവും വിലയിരുത്തിയ ശേഷം സംഘം പമ്പയിലേക്ക് പോയി. സൗകര്യങ്ങള്‍ പരിമിതമാണെന്ന് യുഡിഎഫ് സംഘം വിമര്‍ശിച്ചു.

നിലയ്ക്കലിൽ സര്‍ക്കാരിന്‍റെ പ്രവര്‍ത്തനങ്ങള്‍ വഴിപാട് മാത്രം; വിമര്‍ശനവുമായി തിരുവഞ്ചൂര്‍
Last Updated : Nov 19, 2019, 10:54 PM IST

ABOUT THE AUTHOR

...view details