കേരളം

kerala

By

Published : Jun 29, 2022, 7:24 PM IST

ETV Bharat / state

ഫേസ്‌ബുക്ക് റിക്വസ്‌റ്റ് നിരസിച്ചു; യുവതിയുടെ കുളിമുറി ദൃശ്യങ്ങൾ പകർത്തി പങ്കുവെച്ചവർ അറസ്റ്റില്‍

കോയിപ്രം സ്വദേശികളായ ശരത് എസ്. പിള്ള, സേതു നായര്‍ എന്നിവരാണ് പിടിയിലായത്.

Two youths have been arrested for sharing bathroom scenes of a young woman  യുവതിയുടെ കുളിമുറി ദൃശ്യങ്ങൾ പകർത്തി പങ്കുവെച്ച രണ്ടു യുവാക്കൾ അറസ്റ്റിൽ  യുവതിയുടെ കുളിമുറി ദൃശ്യങ്ങൾ പകർത്തി പങ്കുവെച്ച യുവാക്കൾ പിടിയിൽ  ഫേസ്‌ബുക്ക് റിക്വസ്‌റ്റ് നിരസിച്ച വൈരാഗ്യത്തിൽ യുവതിയുടെ കുളിമുറി ദൃശ്യം പ്രചരിപ്പിച്ച പ്രതികൾ പിടിയിൽ  Two youths have been arrested for sharing bathroom scene of woman  കുളിമുറി ദൃശ്യം പ്രചരിപ്പിച്ച കോയിപ്രം സ്വദേശികളായ ശരത് എസ് പിള്ള സേതു നായര്‍ എന്നിവരാണ് പിടിയിൽ
ഫേസ്‌ബുക്ക് റിക്വസ്‌റ്റ് നിരസിച്ചു; യുവതിയുടെ കുളിമുറി ദൃശ്യങ്ങൾ പകർത്തി പങ്കുവെച്ച രണ്ടു യുവാക്കൾ അറസ്റ്റിൽ

പത്തനംതിട്ട: യുവതിയുടെ വീട്ടിൽ രാത്രിയിൽ അതിക്രമിച്ചു കയറി കുളിമുറി ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി പങ്കുവച്ച കേസിൽ രണ്ടു യുവാക്കളെ കോയിപ്രം പൊലീസ് അറസ്റ്റ് ചെയ്തു. കോയിപ്രം പുറമറ്റം പടുതോട് താഴത്തെപ്പടവില്‍ ശരത് എസ്. പിള്ള (19), പടുതോട് പാനാലിക്കുഴിയില്‍ വിശാഖ് എന്നു വിളിക്കുന്ന സേതു നായര്‍ (23) എന്നിവരാണ് പിടിയിലായത്.

ഫേസ്ബുക്കില്‍ അയച്ച റിക്വസ്റ്റ് നിരസിച്ചതിന്‍റെ പേരില്‍ യുവതിയുടെ നഗ്‌ന ദൃശ്യങ്ങള്‍ പകര്‍ത്താന്‍ സേതുനായര്‍ ശരത്തിനോട് ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് കഴിഞ്ഞ 26 ന് രാത്രി എട്ടുമണിയോടെ യുവതിയും മകളും മാത്രം താമസിക്കുന്ന വീട്ടില്‍ അതിക്രമിച്ചു കയറിയ ശരത് കുളിമുറിയുടെ വെന്‍റിലേഷനിലൂടെ നഗ്‌ന ദൃശ്യങ്ങള്‍ സ്വന്തം മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയായിരുന്നു.

ഇത് യുവതിയുടെ ശ്രദ്ധയിൽപ്പെട്ടു. പിന്നീട് വീട്ടിലെത്തിയ ശരത്ത് സേതുവിന് ഈ ദൃശ്യങ്ങൾ അയച്ചുകൊടുത്തു. പിറ്റേന്ന് യുവതി സ്‌റ്റേഷനില്‍ ഹാജരായി മൊഴി നല്‍കിയതിന്‍റെ അടിസ്ഥാനത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ അന്നുതന്നെ ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ദൃശ്യം പകർത്തിയ മൊബൈല്‍ ഫോണുകളും അന്വേഷണ സംഘം പിടിച്ചെടുത്തു.

ഒന്നാം പ്രതിയുടെ കുറ്റസമ്മതമൊഴിയുടെ അടിസ്ഥാനത്തിലാണ് സേതു നായരെ പിടികൂടിയത്. സേതു പറഞ്ഞിട്ടാണ് താന്‍ ഇപ്രകാരം ചെയ്തതെന്നും ശരത് പൊലീസിന് മൊഴിനല്‍കി. തുടർന്ന് വിശദമായ ചോദ്യം ചെയ്യലിൽ ഫ്രണ്ട് റിക്വസ്‌റ്റ് നിരസിച്ചതിലുള്ള വിരോധമാണ് കുറ്റ കൃത്യത്തിലേക്ക് നയിച്ചതെന്ന് സേതു മൊഴിനൽകി.

പ്രതികളുടെ ഫോണുകള്‍ കൂടുതല്‍ തെളിവുകള്‍ ശേഖരിക്കുന്നതിനായി തിരുവനന്തപുരം ഫോറന്‍സിക് ലബോറട്ടറിയില്‍ പരിശോധനക്കയച്ചു. ഇന്‍സ്‌പെക്‌ടര്‍ സജീഷ്, എസ്ഐ അനൂപ്, എഎസ്ഐ വിനോദ്, എസ്‌സിപിഒമാരായ ഗിരീഷ് ബാബു, ജോബിന്‍ ജോണ്‍, വനിതാ സിവില്‍ പൊലീസ് ഓഫീസര്‍ ഷെബി എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

For All Latest Updates

TAGGED:

ABOUT THE AUTHOR

...view details