പത്തനംതിട്ട: ജില്ലയിൽ പുതുതായി രണ്ടു പേരെ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു. ജില്ലയിലെ വിവിധ ആശുപത്രികളിലായി13 പേരാണ് നിരീക്ഷണത്തില്‍ ഉള്ളത്. ഇതുവരെ 93 പേരെയാണ് ഡിസ്ചാര്‍ജ് ചെയ്തത്. 415 പ്രൈമറി കോണ്‍ടാക്ടുകളും 180 സെക്കന്‍ഡറി കോണ്‍ടാക്ടുകളും വിദേശത്തു നിന്നും തിരിച്ചെത്തിയ 3806 പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 3842 പേരും വീടുകളില്‍ നിരീക്ഷണത്തിലാണ്. ഇന്ന് ജില്ലയില്‍ നിന്നും 83 സാമ്പിളുകള്‍ ഉള്‍പ്പെടെ ആകെ 685 സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചു. ഇതിൽ 27 സാമ്പിളുകളുടെ ഫലം നെഗറ്റീവാണ്. 107 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്.
പത്തനംതിട്ടയിൽ രണ്ടു പേർ കൂടി ഐസൊലേഷനില്‍
ജില്ലയിലെ വിവിധ ആശുപത്രികളിലായി13 പേരാണ് നിരീക്ഷണത്തില്‍ ഉള്ളത്.
പത്തനംതിട്ടയിൽ പുതുതായി രണ്ടു പേരെ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു
ജില്ലയില്‍ ലോക്ക് ഡൗണ്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചതിന് രണ്ടു ദിവസത്തിനിടെ 550 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 450 പേരെ അറസ്റ്റ് ചെയ്തു. 411 വാഹനങ്ങള്‍ പിടിച്ചെടുത്തു. അനാവശ്യമായി കൂട്ടം കൂടിയതിന് എടുത്ത 12 കേസുകളും കടയുടമകള്‍ക്കെതിരെ എടുത്ത നാലു കേസുകളും അതിഥി തൊഴിലാളികളുടെ താമസസ്ഥലത്തേക്കുള്ള വൈദ്യുതിബന്ധം വിച്ഛേദിച്ചതിനുള്ള ഒരു കേസും ഇതില്‍ ഉള്‍പ്പെടുന്നു.