പത്തനംതിട്ട : അടൂർ എം.സി റോഡിൽ കാർ കുത്തൊഴുക്കുള്ള കനാലിലേക്ക് മറിഞ്ഞ് മൂന്ന് പേര്‍ മരിച്ചു. നാല് പേർക്ക് പരിക്കേറ്റു. ഏഴ് പേരാണ് കാറിൽ ഉണ്ടായിരുന്നത്. കൊല്ലം ആയൂർ അമ്പലംമുക്ക് കാത്തിരത്തുംമൂട് സ്വദേശികളായ ശ്രീജ (45) ഇന്ദിര (57) ശകുന്തള (51) എന്നിവരാണ് മരിച്ചത്.
കാർ കനാലിൽ വീണ് രണ്ടു പേർ മരിച്ചു; അഞ്ച് പേര്‍ക്ക് പരിക്ക് അലൻ (14), ബിന്ദു (37),അശ്വതി (27) ഡ്രൈവർ സിനു എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റത് അടൂർ ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. ഉച്ചയ്ക്ക് 1.15ഓടെയായിരുന്നു അപകടം. ഹരിപ്പാട് വിവാഹ ഡ്രസ് കൊടുക്കാൻ പോയവരാണ് അപകടത്തിൽപ്പെട്ടത്.
കാർ കനാലിൽ വീണ് മൂന്ന് മരണം ; നാല് പേര്‍ക്ക് പരിക്ക് Also Read: പതിനൊന്നുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു: യുവാവിനും കൂട്ടുനിന്ന കാമുകിയ്ക്കും 20 വര്‍ഷം കഠിനതടവ്
അടൂർ ഹൈസ്‌കൂള്‍ ജംഗ്ഷനിൽ കരുവാറ്റ സിഗ്നലിന് സമീപം എം.സി റോഡരികിലെ വെള്ളം നിറഞ്ഞ കനാലിലാണ് കാർ വീണത്. അപകടം നടന്നയുടൻ നാട്ടുകാരും പിന്നാലെ അടൂർ ഫയർഫോഴ്‌സും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തിയാണ് നാല് പേരെ രക്ഷപ്പെടുത്തിയത്.
അടൂരില്‍ കാർ കനാലിൽ വീണ് മൂന്ന് മരണം ; നാല് പേര്‍ക്ക് പരിക്ക് തിരുവനന്തപുരം ഭാഗത്തുനിന്ന് വന്ന കാർ നിയന്ത്രണം വിട്ട് സിഗ്നൽ ജംഗ്ഷന് മറുവശത്തെ കനാലിൽ പതിക്കുകയായിരുന്നു. കാർ പൂർണമായും തകർന്നു. ഗ്ലാസ് തകർത്താണ് കാറിൽ ഉണ്ടായിരുന്നവരെ പുറത്തെടുത്തത്. ശക്തമായ ഒഴുക്കുണ്ടായിരുന്നതിനാൽ കാർ വെള്ളത്തിലൂടെ ഒഴുകി കനാലിലെ പാലത്തിനടിയിൽ കുടുങ്ങി.
കാറിലുണ്ടായിരുന്ന നാല് പേരെ ആദ്യം തന്നെ നാട്ടുകാരും അഗ്നിരക്ഷാസേനയും ചേർന്ന് രക്ഷപ്പെടുത്തി. ഒരാൾ ഒഴുകി പോയതിനാൽ വൈകിട്ട് നാല് മണിയോടെ മൃതദേഹം ഫയർഫോഴ്‌സ് കണ്ടെത്തുകയായിരുന്നു.