പത്തനംതിട്ട:കോന്നി റെയ്ഞ്ചിലെ സൗത്ത് കുമരംപേരൂര്‍ ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയില്‍ വരുന്ന അങ്ങാടിക്കലില്‍ കാട്ടുപന്നിയെ വൈദ്യുതാഘാതമേല്‍പ്പിച്ച് കൊന്നതിനും ഇറച്ചിയാക്കുകയും ചെയ്തതിനു രണ്ടു പേരെ വനംവകുപ്പ് അറസ്റ്റ് ചെയ്തു. അങ്ങാടിക്കല്‍ തുണ്ടില്‍ വീട്ടില്‍ ടിഎസ് ജെയിംസ് (52), സൗത്ത് അങ്ങാടിക്കല്‍ സുബിന്‍ നിവാസില്‍ ജി സുഭാഷ് (38) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
കേസിനാസ്പദമായ സംഭവം
കാട്ടുപന്നിയുടെ ഇറച്ചി പ്രതികളുടെ വീട്ടില്‍ നിന്നും പിടിച്ചെടുത്തു. കൂടല്‍-ചന്ദനപ്പളളി റോഡ് സൈഡിലെ ഇലക്ട്രിക് ലൈനില്‍ നിന്നും 80 മീറ്റര്‍ നീളത്തില്‍ വയര്‍ ജെയിംസിന്‍റെ കൃഷിഭൂമിയിലുളള ഫെന്‍സിംഗ് കമ്പിയിലേക്കു കണക്ട് ചെയ്താണു പ്രതികള്‍ വൈദ്യുതി കടത്തി വിട്ടിരുന്നത്. ഈ കമ്പിയില്‍ തട്ടി ചത്ത കാട്ടുപന്നിയെ അവിടെതന്നെ മുറിച്ചു കഷ്ണങ്ങളാക്കി പ്രതികള്‍ വീടുകളിലേക്കു കൊണ്ടുപോകുകയായിരുന്നു.