പത്തനംതിട്ട: പുനലൂര്‍-മൂവാറ്റുപുഴ സംസ്ഥാന പാതയില്‍ റാന്നി ഉതിമൂട് ജങ്ഷനില്‍ സുഹൃത്തുക്കള്‍ സഞ്ചരിച്ച വാഹനത്തിന്‍റെ ടയര്‍ പൊട്ടി ക്രാഷ് ബാരിയറില്‍ ഇടിച്ചുമറിഞ്ഞ് രണ്ട് പേര്‍ മരിച്ചു. റാന്നി ഈട്ടിച്ചുവട് സ്വദേശി സിജോ (18), അയല്‍വാസി യദുകൃഷ്‌ണന്‍ (18) എന്നിവരാണ് മരിച്ചത്. അപകടത്തില്‍ അഞ്ച് പേര്‍ക്ക് പരുക്കേറ്റു.
ഞായറാഴ്‌ച ഉച്ചയ്ക്ക് 2.30 ഓടെയായിരുന്നു അപകടം. പത്തനംതിട്ടയില്‍ ഒരു ചടങ്ങില്‍ പങ്കെടുക്കുന്നതിനായി പോകുകയായിരുന്ന സുഹൃത്തുക്കള്‍ സഞ്ചരിച്ച സ്‌കോർപ്പിയോ വാനാണ് അപകടത്തില്‍പ്പെട്ടത്. പിന്‍സീറ്റിലിരുന്ന സിജോയും യദുവും വാഹനത്തിന്‍റെ ചില്ല് തകര്‍ന്നതിനെ തുടർന്ന് സമീപത്തെ പറമ്പിലേക്ക് തെറിച്ചുവീഴുകയായിരുന്നു.