കേരളം

kerala

ETV Bharat / state

അമ്മയുടെ സമ്മതത്തോടെ ഏഴാം ക്ലാസുകാരിക്ക് പീഡനം; അമ്മയുടെ കാമുകനും സുഹൃത്തും അറസ്റ്റില്‍ - പീഡനം വാർത്തകള്‍

കായംകുളം സ്വദേശി ഷിബിന്‍ (32), ഇയാളുടെ സുഹൃത്ത് മുഹമ്മദ് ഷിറാസ് (36) എന്നിവരാണ് പിടിയിലായത്.

two arrested in pocso case pathanamthitta  pocso case  pathanamthitta pocso case  പോക്‌സോ കേസ്  പത്തനംതിട്ട വാർത്തള്‍  പീഡനം വാർത്തകള്‍  പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിക്ക് പീഡനം
പീഡനം

By

Published : Jul 31, 2021, 10:46 AM IST

പത്തനംതിട്ട : പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ അമ്മയുടെ സമ്മതത്തോടെ പീഡിപ്പിച്ച കേസിൽ അമ്മയുടെ കാമുകനും സുഹൃതും അറസ്റ്റിൽ. കാമുകൻ ടിപ്പർ ലോറി ഡ്രൈവർ കായംകുളം സ്വദേശി ഷിബിന്‍ (32), ഇയാളുടെ സുഹൃത്ത് മുഹമ്മദ് ഷിറാസ് (36) എന്നിവരെയാണ് ശനിയാഴ്‌ച പുലര്‍ച്ചെ ഹരിപ്പാട് നിന്നും ആറന്മുള പൊലീസ് അറസ്റ്റ് ചെയ്തത്. കേസിൽ വെള്ളിയാഴ്‌ച അറസ്റ്റിലായ മാതാവിനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തിരുന്നു.

ഏഴാം ക്ലാസില്‍ പഠിക്കുന്ന പെൺകുട്ടിയാണ് ക്രൂര ലൈംഗിക പീഡനത്തിനിറയായത്. പ്രതികളായ ഷിബിനും മുഹമ്മദ്‌ ഷിറാസും വീട്ടിലെത്തി മാതാവിന്‍റെ സമ്മതത്തോടെ പെൺകുട്ടിയെ മറ്റൊരു സ്ഥലത്തു കൊണ്ടുപോയി പീഡിപ്പിച്ചതായാണ് കേസ്.

സംഭവം ഇങ്ങനെ

കഴിഞ്ഞ 28 നാണ് സംഭവം. അമ്മയുടെ ആദ്യ വിവാഹത്തിലുള്ളതാണ് പെൺകുട്ടി. ഇവരിപ്പോൾ രണ്ടാം ഭർത്താവിനൊപ്പമാണ് താമസം. ഇതിനിടെയാണ് ടിപ്പർ ഡ്രൈവറായ ഷിബിനുമായി ഇവർ അടുപ്പത്തിലാകുന്നത്. ഇയാൾ വീട്ടിലെ സ്ഥിരം സന്ദർശകനായിരുന്നു.വിവാഹം കഴിക്കാമെന്ന വാഗ്ദാനം നൽകി ഇയാൾ പെൺകുട്ടിയെ നിരന്തരം പീഡിപ്പിച്ചു വരികയായിരുന്നു.

ഇതിനിടെയാണ് അമ്മയുടെ സമ്മതത്തോടെ ഇയാളും സുഹൃത്ത് മുഹമ്മദ്‌ ഷിറാസും ചേർന്ന് പെൺകുട്ടിയെ വീട്ടിൽ നിന്നും കൊണ്ടുപോയി പീഡിപ്പിച്ചത്. കഴിഞ്ഞ 28 ന് ഉച്ചയോടെയാണ് ഷിബിനും മുഹമ്മദ്‌ ഷിറാസും ഒരു ബൈക്കിൽ ഇവരുടെ വീട്ടിലെത്തുന്നത്. വീട്ടിലെത്തിയ ഇവർക്കൊപ്പം മാതാവ് മകളെ പറഞ്ഞു വിടുകയായിരുന്നു.

മൂന്ന് പേരും ഒരു ബൈക്കിലാണ് പോയത്. ഇവർ പെൺകുട്ടിയുമായി ചെങ്ങന്നൂരിലെത്തി. ഇവിടെ നിന്നും മുഹമ്മദ്‌ ഷിറാസ് പെൺകുട്ടിയെ ബസിൽ കയറ്റി മറ്റൊരു സ്ഥലത്തെ വീട്ടിലെത്തിച്ച് പീഡിപ്പിച്ചതയാണ് മൊഴി നൽകിയിരിക്കുന്നത്. പിറ്റേദിവസം രാവിലെയാണ് ഷിബിൻ പെൺകുട്ടിയെ തിരികെ ആറന്മുളയിൽ മാതാവിന്‍റെയടുത്തു കൊണ്ടു വിടുന്നത്. ഇതിനിടെ പെൺകുട്ടിയെ കാണാനില്ലെന്നു കാണിച്ച് രണ്ടാനച്ഛൻ പൊലീസിൽ പരാതി നൽകിയിരുന്നു.

പെൺകുട്ടിയെ ഒരാൾ വീട്ടിൽ തിരികെയെത്തിച്ച വിവരം അറിഞ്ഞതോടെ പൊലീസ് പെൺകുട്ടിയെ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കുകയായിരുന്നു. വൈദ്യ പരിശോധനയിലാണ് പെൺകുട്ടി ലൈംഗിക പീഡനത്തിനിരയായതായി വ്യക്തമാകുന്നത്. പെൺകുട്ടി കാര്യങ്ങൾ വിവരിച്ചതിൽ നിന്നും സംഭവത്തിൽ മാതാവിന്‍റെ പങ്ക് പൊലീസിന് മനസിലായി.

തുടർന്ന് ഇവരെ വിളിച്ച് വരുത്തി ചോദ്യം ചെയ്ത ശേഷം അറസ്റ്റ് ചെയ്യുകയായിരുന്നു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഒളിവിലായിരുന്ന രണ്ട് പ്രതികൾ കൂടി അറസ്റ്റിലാകുന്നത്. സംഭവത്തെ കുറിച്ച് പൊലീസ് വിശദമായ അന്വേഷണം നടത്തും.

ABOUT THE AUTHOR

...view details