പത്തനംതിട്ട:റാന്നിയില്‍ തെരുവുനായയുടെ കടിയേറ്റ 12 വയസുകാരിയുടെ ആരോഗ്യനില ഗുരുതരമായതിനെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. റാന്നി ചേര്‍ത്തലപ്പടി ഷീനാഭവനില്‍ ഹരീഷിന്‍റെ മകള്‍ അഭിരാമിയെയാണ് തെരുവുനായ ആക്രമിച്ചത്.
stray dog: തെരുവുനായയുടെ കടിയേറ്റ 12 വയസുകാരി ഗുരുതരാവസ്ഥയിൽ - കോട്ടയം മെഡിക്കൽ കോളേജ്
റാന്നി ചേര്‍ത്തലപ്പടി ഷീനാഭവനില്‍ ഹരീഷിന്‍റെ മകള്‍ അഭിരാമിയെയാണ് തെരുവുനായ ആക്രമിച്ചത്. കുട്ടിയെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു
stray dog: തെരുവുനായയുടെ കടിയേറ്റ 12 വയസുകാരി ഗുരുതരാവസ്ഥയിൽ
കഴിഞ്ഞ ശനിയാഴ്‌ച(27.08.2022) രാവിലെ കാര്‍മല്‍ എഞ്ചിനീയറിങ് കോളജ് റോഡിലൂടെ പാല്‍ വാങ്ങാന്‍ പോയ അഭിരാമിയെ തെരുവ് നായ ആക്രമിക്കുകയായിരുന്നു. കുട്ടിയുടെ കൈയ്യിലും കാലിലും കണ്ണിലുമായി ഏഴിടത്ത് കടിയേറ്റിരുന്നു. കുട്ടിയ്‌ക്ക് പ്രതിരോധ വാക്‌സിന്‍ നല്‍കിയിരുന്നു.
ഇന്നലെ(02.09.2022) വൈകീട്ടോടെ തീരെ അവശയായ കുട്ടിയെ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു.