പത്തനംതിട്ട: കൊവിഡ് രോഗിയെ ആംബുലന്‍സില്‍ പീഡിപ്പിച്ച കേസിന്‍റെ വിചാരണ ജൂൺ മൂന്നിന് ആരംഭിക്കും. 2020 സെപ്തംബര്‍ അഞ്ചിന് രാത്രി ആറന്മുളയിൽ വച്ചാണ് കൊറോണ രോഗിയെ ആംബുലൻസിൽ വച്ച് പീഡിപ്പിച്ചത്. പത്തനംതിട്ട പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് വിചാരണ നടക്കുക.
ആംബുലൻസിലെ പീഡനം; വിചാരണ ജൂണിൽ ആരംഭിക്കും - rape
2020 സെപ്തംബര്‍ അഞ്ചിനാണ് കൊറോണ രോഗിയെ പ്രതി ആംബുലൻസിൽ വച്ച് പീഡിപ്പിക്കുന്നത്
ആംബുലൻസിലെ പീഡനം; വിചാരണ ജൂണിൽ ആരംഭിക്കും
പീഡനത്തിനിരയായ പെണ്‍കുട്ടിയുടെയും സാക്ഷികളുടേയും വിസ്താരം പൂര്‍ത്തിയായ ശേഷമായിരിക്കും പ്രതി നൗഫലിന്‍റെ വിചാരണ. കൊവിഡ് സ്ഥിരീകരിച്ച 19കാരിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴി ആംബുലന്‍സ് ഡ്രൈവര്‍ ആയിരുന്ന നൗഫല്‍ ലൈംഗിക പീഡനത്തിന് ഇരയാക്കുകയായിരുന്നു.