ശബരിമല: മണ്ഡലപൂജ ദിനത്തിൽ ശബരിമല ദർശനം നടത്തി ട്രാൻസ്ജെൻഡറുകൾ. തൃപ്‌തി, അവന്തിക, രഞ്ജു എന്നിവരാണ് ദർശനത്തിനെത്തിയത്. രാവിലെ 5.30നാണ് മൂന്നുപേരും പമ്പയിലെത്തിയത്. പമ്പയിലെത്തിയ ഇവരെ അകാരണമായി പൊലീസ് തടഞ്ഞതായി പരാതിയുണ്ട്. എന്നാൽ തിരിച്ചറിയൽ രേഖകൾ പരിശോധിക്കുക മാത്രമാണ് ചെയ്‌തതെന്ന് പൊലീസ് വ്യക്തമാക്കി.
ശബരിമല ദർശനം നടത്തി ട്രാൻസ്ജെൻഡറുകൾ - ട്രാൻസ്ജെൻഡറുകൾ
തൃപ്‌തി, അവന്തിക, രഞ്ജു എന്നിവരാണ് ദർശനം നടത്തിയത്.
![ശബരിമല ദർശനം നടത്തി ട്രാൻസ്ജെൻഡറുകൾ ശബരിമല ദർശനം നടത്തി ട്രാൻസ്ജെൻഡറുകൾ transgenders visited in sabarimala sabarimala ശബരിമല ട്രാൻസ്ജെൻഡറുകൾ transgenders visit](https://etvbharatimages.akamaized.net/etvbharat/prod-images/768-512-5506198-1009-5506198-1577419619050.jpg)
ശബരിമല ദർശനം നടത്തി ട്രാൻസ്ജെൻഡറുകൾ
ശബരിമല ദർശനം നടത്തി ട്രാൻസ്ജെൻഡറുകൾ
പരിശോധനയ്ക്ക് ശേഷം മൂന്നുപേരും സന്നിധാനത്തെത്തി. മണ്ഡലകാലത്തിന്‍റെ സമാപന ദിവസം രാവിലെ മുതൽ ശബരിമലയിൽ ദർശനത്തിന് തിരക്ക് കുറവായിരുന്നു. ഈ സാഹചര്യത്തിൽ ട്രാൻസ്ജെൻഡറുകൾക്കൊപ്പം ഒരു യുവതി മല ചവിട്ടുന്നു എന്ന അഭ്യൂഹങ്ങളും പരന്നിരുന്നു.