പത്തനംതിട്ട: കൊറോണ രോഗ നിയന്ത്രണം ശക്തിപ്പെടുത്തുന്നതിന്‍റെ ഭാഗമായി ജില്ലയിലെ വിവിധ സര്‍ക്കാര്‍, സ്വകാര്യ മേഖലയിലെ ആശുപത്രി ജീവനക്കാര്‍ക്ക് പരിശീലനം നല്‍കി. രോഗികളുടെ പരിചരണം, ചികിത്സ, രോഗപകര്‍ച്ച തടയല്‍, സുരക്ഷാ മാര്‍ഗങ്ങള്‍ തുടങ്ങിയ വിഷയങ്ങളില്‍ ഡോക്‌ടര്‍മാര്‍, നഴ്‌സുമാര്‍, പാരാ മെഡിക്കല്‍ ജീവനക്കാര്‍, ആംബുലന്‍സ് ഡ്രൈവര്‍മാര്‍, നഴ്‌സിങ്ങ് അസിസ്റ്റന്‍റുമാര്‍, അറ്റന്‍ഡര്‍മാര്‍ എന്നിവര്‍ക്കാണ് സർക്കാർ ആശുപത്രികളില്‍ പരിശീലനം നല്‍കിയത്. പുഷ്‌പഗിരി മെഡിക്കല്‍ കോളജ്, ബിലീവേഴ്‌സ് മെഡിക്കല്‍ കോളജ്, പത്തനംതിട്ട മുത്തൂറ്റ് ആശുപത്രി, തിരുവല്ല മെഡിക്കല്‍ മിഷന്‍, പൊയ്യാനില്‍ ഹോസ്‌പിറ്റല്‍ കോഴഞ്ചേരി, എന്‍എസ്എസ് മെഡിക്കല്‍ മിഷന്‍ പന്തളം തുടങ്ങിയ ആശുപത്രികളിലും പരിശീലനം നടന്നു.
കൊറോണ വൈറസ്; സർക്കാർ, സ്വകാര്യ ആശുപത്രി ജീവനക്കാര്‍ക്ക് പരിശീലനം സംഘടിപ്പിച്ചു
കൊറോണ രോഗ നിയന്ത്രണ പരിശീലന ബോധവല്‍ക്കരണ പരിപാടിക്കായി വിദഗ്‌ധ സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എ.എല്‍ ഷീജ അറിയിച്ചു.
കൊറോണ
പത്തനംതിട്ട ഐഎംഎയുടെ നേതൃത്വത്തില്‍ ഡോക്‌ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും പരിശീലനം നല്‍കി. കൊറോണ രോഗ നിയന്ത്രണ പരിശീലന ബോധവല്‍ക്കരണ പരിപാടിക്കായി ജില്ലാ മെഡിക്കല്‍ ഓഫീസിന്‍റെ ആഭിമുഖ്യത്തില്‍ വിദഗ്‌ധ സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എ.എല്‍ ഷീജ അറിയിച്ചു. ഡെപ്യൂട്ടി ഡിഎംഓ ഡോ. രശ്‌മിയാണ് സംഘത്തിന് നേതൃത്വം നല്‍കുന്നത്.