പത്തനംതിട്ട:നിലമുഴുന്നതിനിടെ ട്രാക്ടർ മറിഞ്ഞ് യുവാവ് മരിച്ചു. അടൂർ മണ്ണടി സ്വദേശി ദിനേഷ് കുമാർ(40) ആണ് മരിച്ചത്. ഇന്നു രാവിലെ 10.30 ഓടെ മണ്ണടി താഴത്തുവയൽ ചെമ്പകശ്ശേരി ഏലായിലായിരുന്നു അപകടം. ചെളി നിറഞ്ഞ പാടത്ത് ട്രാക്ടർ തലകീഴായി മറിയുകയായിരുന്നു.
ട്രാക്ക്ടർ മറിഞ്ഞ് യുവാവ് മരിച്ചു - tractor overturned
അടൂർ മണ്ണടി കാർത്തികയിൽ ദിനേഷ് കുമാർ(40) ആണ് മരിച്ചത്
![ട്രാക്ക്ടർ മറിഞ്ഞ് യുവാവ് മരിച്ചു ട്രാക്ക്ടർ അപകടം യുവാവ് മരിച്ചു ട്രാക്ക്ടർ മറിഞ്ഞു യുവാവ് മരിച്ചു tractor overturned young man](https://etvbharatimages.akamaized.net/etvbharat/prod-images/768-512-11556136-273-11556136-1619521836769.jpg)
ട്രാക്ക്ടർ മറിഞ്ഞ് യുവാവ് മരിച്ചു
ഓടിക്കൂടിയ നാട്ടുകാർ ദിനേഷിനെ അടൂർ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവമറിഞ്ഞ് അഗ്നിരക്ഷാ സേനയും പൊലീസും സ്ഥലത്തെത്തിയിരുന്നു. ദീർഘകാലം പ്രവാസിയായിരുന്ന ദിനേഷ് ഏഴു മാസം മുൻപാണ് നാട്ടിലെത്തിയത്. പ്രവാസം അവസാനിപ്പിച്ച് കൃഷിയിലേക്ക് തിരിഞ്ഞ ദിനേഷ് സ്വന്തമായി വാങ്ങിയ ട്രാക്ടറാണ് അപകടത്തിൽപ്പെട്ടത്. മൃതദേഹം അടൂർ ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ് .
Read More: കവടിയാറിൽ മൂന്ന് നില കെട്ടിടത്തിന് മുകളിൽ വൻ തീപിടിത്തം