കേരളം

kerala

ETV Bharat / state

കോണ്‍ക്രീറ്റ് മിക്‌സറുമായെത്തിയ ട്രാക്‌ടര്‍ നിയന്ത്രണം വിട്ട് മറിഞ്ഞു; ഡ്രൈവര്‍ മരിച്ചു - Tractor accident

ട്രാക്‌ടര്‍ മറിഞ്ഞത് 20 അടി താഴ്‌ചയിലേക്ക്. പീരുമേട് സ്വദേശിയായ ഡ്രൈവര്‍ അഭിലാഷ് മരിച്ചു. ഇറക്കം ഇറങ്ങുമ്പോള്‍ കോണ്‍ക്രീറ്റ് മിക്‌സര്‍ യൂണിറ്റ് ട്രാക്‌ടറില്‍ വന്നിടിച്ചു. ഇതോടെയാണ് അപകടമുണ്ടായത്. അഭിലാഷിന്‍റെ മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി.

pta accident  Tractor accident in Pathanmthitta  കോണ്‍ക്രീറ്റ് മിക്‌സറുമായെത്തിയ ട്രാക്‌ടര്‍  ട്രാക്‌ടര്‍ നിയന്ത്രണം വിട്ട് മറിഞ്ഞു  ഡ്രൈവര്‍ മരിച്ചു  പത്തനംതിട്ട വാര്‍ത്തകള്‍  പത്തനംതിട്ട ജില്ല വാര്‍ത്തകള്‍  accident death in Pathanamthitta  Tractor accident  road accident news updates
മലയാലപ്പുഴയിൽ ട്രാക്‌ടര്‍ നിയന്ത്രണം വിട്ട് മറിഞ്ഞു

By

Published : Feb 3, 2023, 7:03 AM IST

പത്തനംതിട്ട: മലയാലപ്പുഴയിൽ കോണ്‍ക്രീറ്റ് മിക്‌സര്‍ യൂണിറ്റുമായെത്തിയ ട്രാക്‌ടര്‍ നിയന്ത്രണം വിട്ട് താഴ്‌ചയിലേക്ക് മറിഞ്ഞു. ഡ്രൈവര്‍ മരിച്ചു. പീരുമേട് സ്വദേശി അഭിലാഷാണ്(38) മരിച്ചത്.

വ്യാഴാഴ്‌ച വൈകിട്ട് 4.45നാണ് സംഭവം. തെക്കുംമലയില്‍ റോഡ് നിര്‍മാണത്തിനായെത്തിച്ച ടാര്‍ മിക്‌സര്‍ തിരികെ കൊണ്ട് പോകുന്നതിനിടെ ഇറക്കത്തിലെത്തിയപ്പോള്‍ പിന്നില്‍ ഘടിപ്പിച്ച ടാര്‍ മിക്‌സര്‍ ട്രാക്‌റില്‍ വന്നിടിച്ചു. ഇതോടെ നിയന്ത്രണം വിട്ട ട്രാക്‌ടര്‍ 20 അടി താഴ്‌ചയിലേക്ക് മറിഞ്ഞു. ട്രാക്‌ടര്‍ മറിഞ്ഞതോടെ ഡ്രൈവര്‍ വാഹനത്തിനടിയില്‍പ്പെടുകയായിരുന്നു.

നാട്ടുകാരെത്തി അഭിലാഷിനെ പുറത്തെടുത്ത് പത്തനംതിട്ട ജനറല്‍ ആശുപത്രിലെത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി. മലയാലപ്പുഴ പൊലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു.

ABOUT THE AUTHOR

...view details