കേരളം

kerala

ETV Bharat / state

ശബരിമലയില്‍ കര്‍ശന സുരക്ഷാ സംവിധാനമൊരുക്കി പൊലീസ് - sabarimala

2800 പൊലീസുകാരെയാണ് ശബരിമലയില്‍ സുരക്ഷയ്ക്കായി നിയോഗിച്ചിരിക്കുന്നത്. അഞ്ച് ഘട്ടങ്ങളിലായാണ് മണ്ഡല മകരവിളക്ക് സീസണിൽ പൊലീസ് സുരക്ഷയൊരുക്കുന്നത്.

ശബരിമല

By

Published : Nov 16, 2019, 4:10 PM IST

Updated : Nov 16, 2019, 5:39 PM IST

പത്തനംതിട്ട: മണ്ഡല -മകരവിളക്ക് ഉത്സവങ്ങളോടനുബന്ധിച്ച് ശബരിമലയിലും പരിസര പ്രദേശങ്ങളിലും കര്‍ശനസുരക്ഷാ സംവിധാനവുമായി പൊലീസ്. സന്നിധാനം, പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളില്‍ മൂന്ന് എസ്‌പിമാരുടെ നേതൃത്വത്തിലാണ് സുരക്ഷ ഒരുക്കുന്നത്. 2800 പൊലീസുകാരെയാണ് സുരക്ഷയ്ക്കായി നിയോഗിച്ചിരിക്കുന്നത്. തീര്‍ഥാടകരുടെ വാഹനങ്ങള്‍ക്ക് പാര്‍ക്കിങ് സൗകര്യം നിലയ്ക്കലാണ് ഒരുക്കിയിരിക്കുന്നത്. പമ്പയിലേക്ക് സ്വകാര്യവാഹനങ്ങള്‍ കടത്തിവിടില്ല. കെ.എസ്.ആര്‍.ടി.സി ബസുകള്‍ മാത്രമേ പമ്പയിലേക്ക് സർവീസ് നടത്തു.

ശബരിമലയില്‍ കര്‍ശന സുരക്ഷാ സംവിധാനമൊരുക്കി പൊലീസ്

അഞ്ച് ഘട്ടങ്ങളിലായാണ് മണ്ഡല മകരവിളക്ക് സീസണിൽ പൊലീസ് സുരക്ഷയൊരുക്കുന്നത്. ഇന്ന് മുതല്‍ നവംബർ 30 വരെയുള്ള ആദ്യഘട്ടത്തില്‍ പൊലീസ് ആസ്ഥാനത്തെ എ.ഐ.ജി രാഹുല്‍ ആര്‍ നായരാണ് സന്നിധാനത്തെ പൊലീസ് കണ്‍ട്രോളര്‍. കോട്ടയം ക്രൈംബ്രാഞ്ച് എസ്.പി കെ.എം.സാബു മാത്യു പമ്പയിലും കൈംബ്രാഞ്ച് എസ്.പി ബാസ്റ്റിന്‍ സാബു നിലയ്ക്കലും കോഴിക്കോട് സിറ്റി അഡീഷണല്‍ ഡെപ്യൂട്ടി കമ്മീഷണര്‍ പി.വാഹിദ് എരുമേലിയിലും പൊലീസ് കണ്‍ട്രോളര്‍മാര്‍ ആയിരിക്കും.

നവംബര്‍ 30 മുതല്‍ ഡിസംബര്‍ 14 വരെ നീളുന്ന രണ്ടാം ഘട്ടത്തില്‍ കണ്ണൂര്‍ ക്രൈംബ്രാഞ്ച് എസ്.പി ഡോ.എ.ശ്രീനിവാസ് സന്നിധാനത്തും കെ.എ.പി നാലാം ബറ്റാലിയന്‍ കമാൻഡന്റ് നവനീത് ശര്‍മ്മ പമ്പയിലും ചുമതല വഹിക്കും. ക്രൈംബ്രാഞ്ച് എസ്.പി എന്‍.അബ്ദുള്‍ റഷീദ് നിലയ്ക്കലും തൃശൂര്‍ സിറ്റി അഡീഷണല്‍ പൊലീസ് കമ്മീഷണര്‍ എം.സി ദേവസ്യ എരുമേലിയിലും പൊലീസ് കണ്‍ട്രോളര്‍മാര്‍ ആയിരിക്കും.

മൂന്നാം ഘട്ടം ഡിസംബര്‍ 14 മുതല്‍ 29 വരെയാണ്. ഇക്കാലയളവില്‍ തിരുവനന്തപുരം സിറ്റി ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ ആര്‍.ആദിത്യ സന്നിധാനത്തും കേരള പൊലീസ് അക്കാദമി അസിസ്റ്റന്റ് ഡയറക്ടര്‍ റെജി ജേക്കബ് പമ്പയിലും കണ്‍ട്രോളര്‍മാരായിരിക്കും. നിലയ്ക്കലില്‍ കെ.എ.പി മൂന്നാം ബറ്റാലിയന്‍ കമാണ്ടന്റ് ആര്‍.ഇളങ്കോയും എരുമേലിയില്‍ തിരുവനന്തപുരം റൂറല്‍ അഡീഷണല്‍ എസ്.പി എം.ഇക്ബാലും ആയിരിക്കും പൊലീസ് കണ്‍ട്രോളര്‍മാര്‍.

ഡിസംബര്‍ 29 മുതല്‍ ജനുവരി 16 വരെയുള്ള നാലാം ഘട്ടത്തില്‍ പോലീസ് ആസ്ഥാനത്തെ എ.ഐ.ജി എസ്.സുജിത്ത് ദാസ്, എസ്.എ.പി കമാൻഡന്റ് കെ.എസ്.വിമല്‍ എന്നിവര്‍ സന്നിധാനത്തും ടെലി കമ്മ്യൂണിക്കേഷന്‍ വിഭാഗം എസ്.പി എച്ച്.മഞ്ജുനാഥ് പമ്പയിലും പൊലീസ് കണ്‍ട്രോളര്‍മാരാകും. പൊലീസ് ആസ്ഥാനത്തെ സ്പെഷ്യല്‍ സെല്‍ എസ്.പി വി.അജിത്ത്, ആലപ്പുഴ അഡീഷണല്‍ എസ്.പി ബി.കൃഷ്ണകുമാര്‍ എന്നിവര്‍ യഥാക്രമം നിലയ്ക്കലും എരുമേലിയിലും പൊലീസ് കണ്‍ട്രോളര്‍മാരായിരിക്കും.

പഴുതടച്ചുള്ള സുരക്ഷ തന്നെയാണ് പൊലീസ് ഒരുക്കുന്നത്. ആദ്യ ബാച്ച് ഇന്ന് ചുമതലയേറ്റു. പൊലീസ് കൺട്രോളർ രാഹുൽ.ആർ.നായരുടെ നേതൃത്വത്തിൽ എ.എസ്.ഒ കെ.എൻ.സജിക്ക് പുറമേ 10 ഡിവൈഎസ്പിമാരെ വിവിധ സെക്ടറുകളായി തിരിച്ചാണ് പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുള്ളത്. 30 ഇൻസ്പെക്ടർമാർ, എസ്.ഐ /എ.എസ്.ഐ 120 പേർ, എച്ച്.സി / പി.സി 1400 പേർ എന്നിവർക്കു പുറമേ 135 ആർഎഎഫ്, 45 എൻഡിആർഎഫ്, ആന്ധ്രയിൽ നിന്നുള്ള 10 പൊലീസ് ഉദ്യോഗസ്ഥർ എന്നിവരെയാണ് സന്നിധാനത്ത് നിയോഗിച്ചിട്ടുള്ളത്.

Last Updated : Nov 16, 2019, 5:39 PM IST

ABOUT THE AUTHOR

...view details