പത്തനംതിട്ട: തണ്ണിത്തോട്ടിലെ കടുവ ആക്രമണത്തിന് ശേഷം മണിയാറിലും കടുവയുടെ ആക്രമണം. മണിയാറില്‍ തൊഴുത്തില്‍ കെട്ടിയിരുന്ന പശുവിനെ കടിച്ചു കൊന്നു. കഴിഞ്ഞ ദിവസം രാത്രി 12 മണിയോടെ പശുവിന്‍റെ കരച്ചില്‍ കേട്ടാണ് വീട്ടുകാർ പുറത്തിറങ്ങിയത്. ഉടൻ തന്നെ വനംവകുപ്പ് ഉദ്യോഗസ്ഥരെ വീട്ടുകാർ വിവരം അറിയിച്ചു. കടുവയാണ് പശുവിനെ ആക്രമിച്ചതെന്ന് വീട്ടുകാർ പറഞ്ഞു. വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ച് സ്ഥിതി ഗതികൾ വിലയിരുത്തി.
മണിയാറിലും കടുവയുടെ ആക്രമണം; നാട്ടുകാർ ഭീതിയില്‍ - thanithodu kerala
കഴിഞ്ഞ ദിവസം രാത്രി 12 മണിയോടെ പശുവിന്‍റെ കരച്ചില്‍ കേട്ടാണ് വീട്ടുകാർ പുറത്തിറങ്ങിയത്. തൊഴുത്തില്‍ കെട്ടിയിരുന്ന പശുവിനെ കടിച്ച് കൊന്നു
കഴിഞ്ഞ ദിവസം തണ്ണിത്തോട്ടിൽ ടാപ്പിങ് തൊഴിലാളിയെ കടിച്ച് കൊന്ന കടുവ തന്നെയാണ് പശുവിനെ ആക്രമിച്ചതെന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥരുടെ പ്രാഥമിക നിഗമനം. തണ്ണിത്തോട്ടിൽ വയനാട്ടിൽ നിന്നുള്ള വിദഗ്‌ധ സംഘം ക്യാമ്പ് ചെയ്യുന്നുണ്ട്. മയക്ക് വെടി വിദഗ്‌ധനെ കൂടാതെ റാപിഡ് റെസ്പോൺസ് ടീം അംഗങ്ങളാണ് സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നത്. ഇവർ മണിയാറില്‍ കടുവയെ പിടികൂടാനുള്ള കൂടൊരുക്കും. മണിയാർ പൊലീസ് ക്യാമ്പിലെ പരേഡ് മൈതാനത്തിന് സമീപം കടുവയെ കണ്ടതായും നാട്ടുകാർ പറയുന്നു. തണ്ണിത്തോട് മേടപ്പാറക്ക് ശേഷം മണിയാർ ജനവാസ കേന്ദ്രത്തിലും കടുവ എത്തിയതോടെ നാട്ടുകാർ പരിഭ്രാന്തിയിലാണ്.