പത്തനംതിട്ട:പൗരത്വനിയമം സംബന്ധിച്ച് രാഷ്ട്രീയ പാർട്ടികളും സമുദായ സംഘടനകളും തെറ്റിദ്ധാരണ പരത്താനുള്ള ശ്രമങ്ങൾ ഉപേക്ഷിച്ച് സുപ്രീം കോടതിയുടെ വിധിക്കായി കാത്തുനില്‍ക്കണമെന്ന് എസ്‌എൻഡിപി യോഗം വൈസ് പ്രസിഡന്‍റ് തുഷാർ വെള്ളാപ്പള്ളി. സുപ്രീം കോടതി വിധി വരുന്നതുവരെ എസ്‌എൻഡിപി യോഗം പ്രവർത്തകർ നിയമത്തെ അനുകൂലിച്ചോ പ്രതികൂലിച്ചോ ഉള്ള പ്രശ്‌നങ്ങളിൽ ഇടപെടരുതെന്നാണ് എസ്‌എൻഡിപി യോഗം കൗൺസിൽ എടുത്ത തീരുമാനമെന്നും തുഷാർ പറഞ്ഞു.
പൗരത്വനിയമം; തെറ്റിദ്ധാരണ പരത്താനുള്ള ശ്രമങ്ങൾ ഉപേക്ഷിക്കണമെന്ന് തുഷാര്‍ വെള്ളാപ്പള്ളി - പൗരത്വ ഭേദഗതി നിയമം
ഇന്ത്യക്കാരായ ആർക്കും പൗരത്വ ഭേദഗതി നിയമം ഒരു പ്രശ്‌നവും ഉണ്ടാക്കുന്നില്ലെന്നാണ് തന്‍റെ വ്യക്തിപരമായ അഭിപ്രായമെന്നും തുഷാർ വെള്ളാപ്പള്ളി.
![പൗരത്വനിയമം; തെറ്റിദ്ധാരണ പരത്താനുള്ള ശ്രമങ്ങൾ ഉപേക്ഷിക്കണമെന്ന് തുഷാര്‍ വെള്ളാപ്പള്ളി citizenship amendment act thushar vellappally ദേശീയ പൗരത്വ നിയമം എസ്‌എൻഡിപി വൈസ് പ്രസിഡന്‍റ് തുഷാർ വെള്ളാപ്പള്ളി പൗരത്വ ഭേദഗതി നിയമം sndp vice president](https://etvbharatimages.akamaized.net/etvbharat/prod-images/768-512-5491152-thumbnail-3x2-thushar.jpg)
പൗരത്വനിയമം; തെറ്റിദ്ധാരണ പരത്താനുള്ള ശ്രമങ്ങൾ ഉപേക്ഷിക്കണമെന്ന് തുഷാര്‍ വെള്ളാപ്പള്ളി
പൗരത്വനിയമം; തെറ്റിദ്ധാരണ പരത്താനുള്ള ശ്രമങ്ങൾ ഉപേക്ഷിക്കണമെന്ന് തുഷാര്‍ വെള്ളാപ്പള്ളി
ഈ വിഷയത്തിൽ ഒരുപാട് തെറ്റിദ്ധാരണ പരത്തുന്ന തരത്തിൽ രാഷ്ട്രീയ പാർട്ടികളും സമുദായ സംഘടനകളുമെല്ലാം രംഗത്തെത്തുന്ന സാഹചര്യത്തിൽ ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ കൂടുതൽ വിശദീകരണം നൽകണം. ഇന്ത്യക്കാരായ ആർക്കും പൗരത്വ ഭേദഗതി നിയമം ഒരു പ്രശ്‌നവും ഉണ്ടാക്കുന്നില്ലെന്നാണ് തന്‍റെ വ്യക്തിപരമായ അഭിപ്രായമെന്നും തുഷാർ വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു.