പത്തനംതിട്ട: വരുന്ന ഉപതെരഞ്ഞെടുപ്പിൽ മൂന്ന് സീറ്റില്‍ എന്‍ഡിഎക്ക് വിജയ സാധ്യതയെന്ന് ബിഡിജെഎസ് അധ്യക്ഷൻ തുഷാര്‍ വെള്ളാപ്പള്ളി. കോന്നിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മത മേലധ്യക്ഷൻമാരുടെ സഹായം പാര്‍ട്ടിക്കുണ്ടാവും. വികസനമാണ് പ്രധാനം. ശബരിമല പ്രധാന തെരഞ്ഞെടുപ്പ് വിഷയമല്ല. ബിഡിജെഎസും ബിജെപിയും ശരിയായ രീതിയിലാണ് പോകുന്നത്. 5000 മുല്‍ 10000വരെ വോട്ടുകള്‍ക്ക് ബിജെപിക്ക് ജയിക്കാൽ കഴിയുമെന്നും തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു.
എന്‍.ഡി.എ മൂന്ന് സീറ്റിൽ ജയിക്കുമെന്ന് തുഷാര്‍ വെള്ളാപ്പള്ളി
മത മേലധ്യക്ഷൻമാരുടെ സഹായം പാര്‍ട്ടിക്ക് ഉണ്ടാകും. വികസനമാണ് പ്രധാനം. ശബരിമല ഒരു വിഷയം മാത്രമാണെന്നും തുഷാര്‍
ബിജെപി മൂന്ന് സീറ്റിൽ ജയിക്കുമെന്ന് തുഷാര്‍ വെള്ളാപ്പള്ളി
രണ്ട് മണ്ഡലങ്ങളില്‍ തോല്‍വി സമ്മതിക്കുന്നത് കണക്കുകളുടെ അടിസ്ഥാനത്തിലാണ്. അഞ്ച് നിയമസഭാ മണ്ഡലങ്ങളിലും ഒറ്റക്കെട്ടായാണ് ബിജെപിയും ബിഡിജെഎസും പോകുന്നതെന്നും അദ്ദേഹം പറഞ്ഞു. ബിഡിജെഎസ് ഇടതുമുന്നണിയിലേക്കെന്ന പ്രചാരണം ശക്തമാകുന്നതിനിടെയാണ് എൻഡിഎ സ്ഥാനാർഥി കെ സുരേന്ദ്രന് വോട്ടുതേടി തുഷാര്‍ വെള്ളാപ്പള്ളി കോന്നിയിലെത്തിയത്. മുന്നണി വിടുമെന്ന വാര്‍ത്തകള്‍ മാധ്യമസൃഷ്ടിയാണെന്നും പാര്‍ട്ടി എന്‍ഡിഎയില്‍ ഉറച്ചുനില്‍ക്കുമെന്നും തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു.
Last Updated : Oct 10, 2019, 5:26 PM IST