കേരളം

kerala

ETV Bharat / state

ഡി.വൈ.എഫ്.ഐ നേതാവിനെ കൊലപ്പെടുത്താന്‍ ശ്രമം; മൂന്ന് പ്രതികള്‍ കൂടി അറസ്റ്റില്‍ - Attempted murder in Kozhencherry

ഡി.വൈ.എഫ്.ഐ നേതാവിനെ വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ മുഴുവന്‍ പ്രതികളെയും പൊലീസ് അറസ്‌റ്റ് ചെയ്തു

#pta arrest  ഡിവൈഎഫ്ഐ നേതാവിനെ കൊലപ്പെടുത്താന്‍ ശ്രമം  വെട്ടി കൊലപ്പെടുത്താന്‍ ശ്രമം  കോഴഞ്ചേരിയില്‍ കൊലപാതക ശ്രമം  Attempted murder in Kozhencherry  കൊലപാതകത്തിന് ശ്രമിച്ച മൂന്ന് പേര്‍ അറസ്റ്റില്‍
കൊലപാതകത്തിന് ശ്രമിച്ച മൂന്ന് പേര്‍ അറസ്റ്റില്‍

By

Published : Jun 23, 2022, 10:34 AM IST

പത്തനംതിട്ട:കോഴഞ്ചേരിയില്‍ ഡി.വൈ.എഫ്.ഐ നേതാവിനെ വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ മൂന്ന് പ്രതികള്‍ കൂടി അറസ്റ്റില്‍. അയിരൂര്‍ തടിയൂര്‍ കാണതാട്ടത്ത് അഖില്‍ പ്രസാദ് (28), വെള്ളിയറ പ്ലാച്ചേരി രാം കുമാര്‍ പി. ചന്ദ്രന്‍ (29), തടിയൂര്‍ ഇടത്രാമണ്‍ കിഴക്കേപള്ളിയില്‍ വീട്ടില്‍ സുനീഷ് പി. സുനില്‍ (31) എന്നിവരാണ് അറസ്റ്റിലായത്. ഇതോടെ കേസിലെ മുഴുവന്‍ പ്രതികളും അറസ്റ്റിലായി.

അഞ്ച് പ്രതികളുള്ള കേസില്‍ രണ്ട് പേരെ കഴിഞ്ഞ ദിവസം കോയിപ്രം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ചേന്നമല ചരിവുകാലായിൽ അരുൺ ശശി (29), പുല്ലാട് ചാത്തൻ പാറ കൃഷ്ണഭവൻ വീട്ടിൽ അമൃതാനന്ദ് (29) എന്നിവരാണ് നേരത്തെ അറസ്റ്റിലായവര്‍. കോഴഞ്ചേരി കുറിയന്നൂര്‍ സഹകരണബാങ്ക് തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനവുമായി ബന്ധപ്പെട്ടുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്നാണ് ഡി.വൈ.എഫ്.ഐ നേതാവായ പുല്ലാട് കൊണ്ടൂര്‍ വീട്ടില്‍ നൈജില്‍ കെ. ജോണിനെ(31) അഞ്ചംഗ സംഘം വധിക്കാന്‍ ശ്രമിച്ചത്.

ഞായറാഴ്‌ച രാത്രി ബൈക്കില്‍ നൈജില്‍ വീട്ടിലേക്ക് പോകുന്ന വഴിയില്‍ കാത്തിരുന്ന സംഘം ഇരുമ്പ് വടികൊണ്ട് തലയ്ക്കടിച്ച് വീഴുത്തുകയായിരുന്നു. തലക്ക് ഗുരതരമായ പരിക്കേറ്റ നൈജില്‍ ചികിത്സയിലാണ്. പ്രതികള്‍ ഉപയോഗിച്ച ഇരുമ്പ് പൈപ്പ് പൂവത്തൂരില്‍ നിന്ന് പൊലീസ് കണ്ടെത്തി.

also read:'പുഷ്‌പ' മോഡല്‍ കൊലപാതക ശ്രമം; ഭര്‍ത്താവിന്‍റെ കഴുത്തറുത്ത് യുവതി, സംഭവം തെലങ്കാനയില്‍

ABOUT THE AUTHOR

...view details