കേരളം

kerala

ETV Bharat / state

അമേരിക്കയില്‍ കൊവിഡ് ബാധിച്ച് മലയാളി മരിച്ചു - അമേരിക്ക കൊവിഡ് വാര്‍ത്തകള്‍

നെടുമ്പ്രം കൈപ്പഞ്ചാലിൽ കെ.ജെ ജോസഫ്, ഭാര്യ ഏലിയാമ്മ ജോസഫ്, ജോസഫിന്‍റെ സഹോദരൻ കെ.ജെ ഈപ്പൻ എന്നിവരാണ് മരിച്ചത്.

america latest news  corona death latest news  അമേരിക്ക കൊവിഡ് വാര്‍ത്തകള്‍  കൊവിഡ് വാര്‍ത്തകള്‍
അമേരിക്കയില്‍ ഒരു കുടുംബത്തിലെ മൂന്ന് മലയാളികള്‍ കൊവിഡ് ബാധിച്ച് മരിച്ചു

By

Published : Apr 25, 2020, 12:03 PM IST

പത്തനംതിട്ട:ഒരു കുടുംബത്തിലെ മൂന്നാമത്തെയാളും അമേരിക്കയിൽ കൊവിഡിന് കീഴടങ്ങി. ന്യൂയോര്‍ക്കില്‍ താമസമാക്കിയ നെടുമ്പ്രം കൈപ്പഞ്ചാലിൽ കെ.ജെ ജോസഫിന്‍റെ ഭാര്യ പുറമറ്റം വെള്ളിക്കര മാളിയേക്കൽ ഏലിയാമ്മ ജോസഫ് (78) ആണ് ഒടുവില്‍ മരിച്ചത്. ന്യൂയോർക്ക് ലോങ് ഐലൻഡ് വിൻത്രോപ് ഹോസ്പിറ്റലിൽ ചികിത്സയിലിരിക്കെ ശനിയാഴ്ച പുലർച്ചെയായിരുന്നു അന്ത്യം. ഏലിയാമ്മയുടെ ഭർത്താവ് കെ.ജെ ജോസഫ് കഴിഞ്ഞയാഴ്ച ന്യൂയോർക്കിൽ മരണമടഞ്ഞിരുന്നു. ജോസഫിന്‍റെ സഹോദരൻ കെ.ജെ ഈപ്പനും കൊവിഡ് ബാധ മൂലം രണ്ടാഴ്ച മുമ്പ് മരിച്ചിരുന്നു. ഇരുവരുടെയും മൃതശരീരങ്ങൾ ന്യൂയോർക്കിൽ സംസ്കരിക്കുകയായിരുന്നു. ഏലിയാമ്മയുടെ സംസ്കാരം പിന്നീട് നടക്കും. ജോസഫ് - ഏലിയാമ്മ ദമ്പതികളുടെ രണ്ട് മക്കളും കൊവിഡ് ബാധിച്ച് ന്യൂയോർക്കിൽ ചികിത്സയിലാണ്.

ABOUT THE AUTHOR

...view details