കേരളം

kerala

ETV Bharat / state

പന്തളത്ത് നിന്നും മൂന്ന് സ്‌കൂള്‍ വിദ്യാര്‍ഥിനികളെ കാണാനില്ല; പൊലീസ് അന്വേഷണം ആരംഭിച്ചു - കുട്ടികളെ കണ്ടെത്താന്‍ ഊര്‍ജിത ശ്രമം

Three Girls Missing: പന്തളം ബാലാശ്രമത്തിലെ താമസക്കാരായ മൂന്ന് പെണ്‍കുട്ടികളെ കാണാനില്ല. പ്ലസ് വണ്‍, പ്ലസ് ടൂ ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികളെയാണ് കാണാതായത്. പൊലീസ് അന്വേഷണം തുടങ്ങി.

pta missing  Three Girls Missing  Three Girls Missing From Pandalam  ബാലാശ്രമം അന്തേവാസികള്‍  പ്ലസ് വണ്‍  കുട്ടികളെ കാണാനില്ല  പൊലീസ് അന്വേഷണം  പത്തനതിട്ടയില്‍ വീണ്ടും പെണ്‍കുട്ടികളുടെ തിരോധാനം  കുട്ടികളെ കണ്ടെത്താന്‍ ഊര്‍ജിത ശ്രമം  റെയില്‍ വെ സ്റ്റേഷനുകളില്‍ പരിശോധന
Three Girls Missing From Pandalam

By ETV Bharat Kerala Team

Published : Dec 18, 2023, 7:54 PM IST

പത്തനംതിട്ട: പന്തളത്ത് നിന്നും മൂന്ന് സ്കൂൾ വിദ്യാർത്ഥിനികളെ കാണാനില്ലെന്ന് പരാതി. പന്തളc ബാലാശ്രമത്തിലെ താമസക്കാരായ മൂന്ന് പെണ്‍കുട്ടികളെയാണ് കാണാതായത്. പ്ലസ് വണ്‍, പ്ലസ്ടു ക്ലാസ്സുകളിൽ പഠിക്കുന്ന അർച്ചന സുരേഷ്, ദിയ ദിലീപ്, അനാമിക എന്നീ വിദ്യാര്‍ത്ഥിനികളെയാണ് കാണാതായത്. രാവിലെ സ്കൂളിലേയ്ക്ക് പോയ വിദ്യാര്‍ത്ഥിനികള്‍ വെെകുന്നേരമായിട്ടും തിരിച്ചെത്തതിനെ തുടർന്ന് ബാലാശ്രം അധികൃതർ പന്തളം പോലീസിൽ പരാതി നല്‍കുകയായിരുന്നു.പരാതിയിൽ പന്തളം പൊലീസ് അന്വേഷണം ആരംഭിച്ചു. പെൺകുട്ടികളെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ
04734-252222. എന്ന നമ്പറിൽ ബന്ധപ്പെടണമെന്ന് പൊലീസ് അറിയിച്ചു.

ABOUT THE AUTHOR

...view details