കേരളം

kerala

ETV Bharat / state

അയ്യന് നൃത്താർച്ചനയുമായി കുരുന്നുകൾ - ജീവകല സാംസ്‌കാരിക സംഘടന

തിരുവനന്തപുരം വെഞ്ഞാറമൂട്ടിലെ ജീവകല സാംസ്‌കാരിക സംഘടനയിലെ പെണ്‍കുരുന്നുകളാണ് ശബരിമലയില്‍ തിരുവാതിര കളിച്ചത്.

sabarimala thiruvathira  ശബരിമല തിരുവാതിര  ജീവകല സാംസ്‌കാരിക സംഘടന  അടൂര്‍ പ്രകാശ് എംപി
അയ്യന് നൃത്താർച്ചനയുമായി കുരുന്നുകൾ

By

Published : Jan 2, 2020, 12:00 PM IST

Updated : Jan 2, 2020, 12:08 PM IST

ശബരിമല:അയ്യന് നൃത്താർച്ചനയായി തിരുവാതിര കളിച്ച് തിരുവനന്തപുരം വെഞ്ഞാറമൂട്ടിലെ കുരുന്നുകൾ. ജീവകല സാംസ്‌കാരിക സംഘടനയിലെ പത്ത് വയസില്‍ താഴെയുള്ള പത്ത് പെണ്‍കുട്ടികളാണ് മകരവിളക്ക് മഹോത്സവ വേളയില്‍ ശബരീശന് മുന്നില്‍ തിരുവാതിര കളിച്ചത്.

അയ്യന് നൃത്താർച്ചനയുമായി കുരുന്നുകൾ

പുതുവർഷത്തോടനുബന്ധിച്ചായിരുന്നു പരിപാടി. സന്നിധാനത്തെ ശാസ്‌ത മണ്ഡപത്തിൽ അരങ്ങേറിയ തിരുവാതിര സ്വാമിദര്‍ശനത്തിന് കാത്തുനിന്ന തീര്‍ഥാടകര്‍ക്ക് അപ്രതീക്ഷിത കലാവിരുന്നായി. കലാവിരുന്ന് അടൂര്‍ പ്രകാശ് എംപി ഉദ്ഘാടനം ചെയ്‌തു. 2017ലെ തിരുവോണ നാളിലും ജീവകല സംഘടന സന്നിധാനത്ത് കലാപരിപാടികള്‍ അവതരിപ്പിച്ചിരുന്നു.

Last Updated : Jan 2, 2020, 12:08 PM IST

ABOUT THE AUTHOR

...view details