കേരളം

kerala

ETV Bharat / state

Thiruvalla Urben Cooperate Bank Scam നിക്ഷേപ തട്ടിപ്പില്‍ അറസ്‌റ്റ് ഒഴിവാക്കാൻ പണം തിരിച്ചടച്ചു, വിടില്ലെന്ന് പരാതിക്കാരി - കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്

Police Case Based On Vijayalakshmi Mohan തിരുവല്ല മതില്‍ഭാഗം സ്വദേശി വിജയലക്ഷ്‌മി മോഹൻ നല്‍കിയ പരാതിയില്‍ പൊലീസ് കേസെടുത്തിരുന്നു

thiruvalla urben cooperate bank  cooperate bank scam  former manger repaid cash  karuvanoor bank scam  cooperate bank manager scam  തിരുവല്ല അര്‍ബൻ സഹകരണ ബാങ്ക്  നിക്ഷേപ തട്ടിപ്പ്  മുൻ മാനേജര്‍ പണം തിരിച്ചടച്ചു  കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്  സഹകരണ ബാങ്കുകളിലെ തട്ടിപ്പ്
Thiruvalla Urben Cooperate Bank Scam

By ETV Bharat Kerala Team

Published : Oct 4, 2023, 4:16 PM IST

പത്തനംതിട്ട:തിരുവല്ല അര്‍ബൻ സഹകരണ ബാങ്കിലെ (Thiruvalla Urben Cooperate Bank) നിക്ഷേപ തട്ടിപ്പില്‍ മുൻ മാനേജര്‍, സി കെ പ്രീത (C K Preetha) എന്നിവർ അറസ്‌റ്റ് ഒഴിവാക്കാൻ പണം തിരിച്ചടച്ചതായി കണ്ടെത്തി. ബാങ്കിലെ മുൻ മാനേജറായ പ്രീതയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതോടെയാണ് ഇവർ പണം തിരിച്ചടച്ചത്. തിരുവല്ല മതില്‍ഭാഗം സ്വദേശി വിജയലക്ഷ്‌മി മോഹൻ നല്‍കിയ പരാതിയില്‍ പൊലീസ് കേസെടുത്തിരുന്നു.

തുടർന്നും പണം തിരികെ ലഭിക്കാത്തതിനാല്‍ നിക്ഷേപക കോടതിയെ സമീപിക്കുകയായിരുന്നു. സ്ഥിര നിക്ഷേപമായിരുന്ന മൂന്നു ലക്ഷത്തി എണ്‍പതിനായിരം രൂപയാണ് പ്രീത തട്ടി എടുത്തതായി പരാതിയുള്ളത്. മൂന്ന് ലക്ഷം രൂപയാണിപ്പോള്‍ ഇവർ തിരിച്ചടച്ചത്.

എന്നാല്‍ മുഴുവൻ തുകയും അതിന്‍റെ പലിശയും ലഭിക്കാതെ പരാതി പിൻവലിക്കില്ല എന്ന നിലപാടിലാണ് നിക്ഷേപക വിജയലക്ഷ്‌മി മോഹൻ. 2015ല്‍ പരാതിക്കാരിയായ വിജയലക്ഷ്‌മി അര്‍ബൻ സഹകരണ ബാങ്കിന്‍റെ മഞ്ഞാടി ശാഖയില്‍ മൂന്നര ലക്ഷം രൂപ നിക്ഷേപിച്ചിരുന്നു. 2022 ഒക്ടോബര്‍ മാസത്തില്‍ പലിശ ഉള്‍പ്പെടെ ആറേമുക്കാല്‍ ലക്ഷം രൂപ പിൻവലിക്കുന്നതിനായി അപേക്ഷ നല്‍കി.

എന്നാല്‍, വിജയലക്ഷ്‌മിയുടെ പക്കല്‍ നിന്നും നിക്ഷേപിച്ചതിന്‍റെ രേഖകള്‍ വാങ്ങി വെച്ചതല്ലാതെ ബാങ്കില്‍ നിന്നും പണം ലഭിച്ചില്ല. തുടര്‍ന്ന് വിജയലക്ഷ്‌മി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മുൻ മാനേജര്‍ വ്യാജ ഒപ്പിട്ട് പണം തട്ടിയെടുത്തതായി കണ്ടെത്തുന്നത്. ബാങ്ക് ചെയര്‍മാന്‍റെ അറിവോടെയാണ് പണം തട്ടിയെടുത്തതെന്നാണ് പരാതിക്കാരി ആരോപിച്ചത്.

എന്നാല്‍ തട്ടിപ്പുകാരിയായ ജീവനക്കാരിയെ അന്നുതന്നെ പുറത്താക്കിയെന്നും നിക്ഷേപകയുടെ നഷ്‌ടമായ പണം തിരിച്ചു കിട്ടാൻ എല്ലാ സാധ്യതകളും ബാങ്ക് തേടുന്നുണ്ടെന്നുമാണ് ചെയര്‍മാൻ വിശദീകരിക്കുന്നത്. സംഭവത്തിൽ നിക്ഷേപകയുടെ പരാതിയില്‍ അന്വേഷണം നടത്തിയ സഹകരണ വകുപ്പ് പണം ഉടൻ തിരികെ നല്‍കാൻ ഉത്തരവിട്ടിരുന്നു. എന്നാല്‍ ബാങ്കിന്‍റെ ഭാഗത്ത്‌ നിന്നും ഒരു നടപടിയും ഉണ്ടായില്ല. തുടര്‍ന്നാണ് അര്‍ബൻ സഹകരണ ബാങ്കിനെതിരെ നിക്ഷേപക ഹൈക്കോടതിയെ സമീപിച്ചത്.

കരുവന്നൂരിലെ നിക്ഷപകരുടെ പണം നഷ്‌ടമാവില്ലെന്ന് മന്ത്രി:അതേസമയം, കരുവന്നൂര്‍ സഹകരണ ബാങ്കിലെ നിക്ഷേപകരുടെ പണം നഷ്‌ടമാകില്ലെന്ന് സഹകരണ വകുപ്പ് മന്ത്രി വി എന്‍ വാസവന്‍. പണം പരമാവധി വേഗത്തില്‍ തിരികെ നല്‍കുമെന്ന് മന്ത്രി പറഞ്ഞു. കരുവന്നൂര്‍ ബാങ്കിലെ പ്രശ്‌ന പരിഹാരവുമായി ബന്ധപ്പെട്ട് കൊച്ചിയില്‍ വിളിച്ചു ചേര്‍ത്ത പ്രത്യേക യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.

കരുവന്നൂരിലെ ക്രമക്കേട് പുറത്തുവന്നപ്പോള്‍ തന്നെ സംസ്ഥാന സര്‍ക്കാരും സഹകരണ വകുപ്പും കര്‍ശന നടപടികളാണ് സ്വീകരിച്ചത്. അതിന്‍റെ ഭാഗമായി 18 കേസുകള്‍ രജിസ്‌റ്റര്‍ ചെയ്‌തു. വിജിലന്‍സ് അന്വേഷണവും ഒമ്പതംഗ സംഘത്തിന്‍റെ പ്രത്യേക അന്വേഷവും ആരംഭിച്ചു.

ഉത്തരവാദികളില്‍ നിന്ന് പണം തിരിച്ച് പിടിക്കുന്നതിനുള്ള നടപടി സ്വീകരിച്ചിട്ടുണ്ട്. ഇതിന് ഹൈക്കോടതിയില്‍ നിന്ന് അവര്‍ക്ക് താല്‍കാലികമായി സ്‌റ്റേ ലഭിച്ചിരിക്കുകയാണ്. സര്‍ക്കാര്‍ പണം തിരിച്ച് പിടിക്കാനുള്ള നടപടികളുമായി മുന്നോട്ട് പോകും. പുനരുദ്ധാരണ പാക്കേജ് നടപ്പിലാക്കിയതിന്‍റെ ഭാഗമായി കരുവന്നൂര്‍ ബാങ്കിന്‍റെ പ്രവര്‍ത്തനങ്ങള്‍ സാധാരണ നിലയിലേയ്‌ക്ക് വരികയായിരുന്നുവെന്ന് മന്ത്രി അറിയിച്ചു.

ABOUT THE AUTHOR

...view details