പത്തനംതിട്ട: തിരുവല്ലയിൽ അസമീസ് യുവതികൾക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ അഞ്ചംഗ സംഘത്തിലെ മൂന്ന് പേർ പിടിയില്‍. രണ്ടുപേർക്കായി പൊലീസ് തെരച്ചിൽ ആരംഭിച്ചു. തിരുവല്ല കോഴിമലയില്‍ താഴേവീട്ടില്‍ അനില്‍ (42), കുറ്റൂര്‍ കുന്നുകണ്ടത്തില്‍ പ്രേം കെ ജോസഫ് (40), മുത്തൂര്‍ കണിയാംപറമ്പിൽ ഫിറോസ് (42) എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്.
അസമീസ് യുവതികൾക്ക് നേരെ ലൈംഗികാതിക്രമം; മൂന്ന് പേർ പിടിയില്‍ - pathanamthitta todays news
പത്തനംതിട്ട തിരുവല്ലയില്‍ ചൊവ്വാഴ്‌ച രാത്രിയാണ് സംഭവം
ഡി.വൈ.എസ്.പി രാജപ്പന്‍ റാവുത്തറാണ് അന്വേഷണത്തിന് നേതൃത്വം നല്‍കിയത്. തിരുവല്ല റെയില്‍വേ സ്‌റ്റേഷന് സമീപം ചൊവ്വാഴ്‌ച രാത്രിയാണ് സംഭവം. വാടകയ്ക്ക് താമസിക്കുന്ന സ്ഥലത്തെത്തി സംഘം സ്‌ത്രീകളെ കടന്നുപിടിയ്‌ക്കുകയായിരുന്നു. യുവതികളുടെ ഭര്‍ത്താക്കന്മാർ ഈ സമയം സ്ഥലത്തില്ലായിരുന്നു. ഇത് കണക്കാക്കി എത്തിയാണ് പ്രതികള്‍ കൃത്യം നിര്‍വഹിച്ചത്.
ആക്രമണത്തിനിരയായ ഒരു യുവതിയുടെ ഭര്‍ത്താവ് സ്ഥലത്തെത്തിയതോടെ ഉണ്ടായ വാക്കേറ്റം സംഘട്ടനത്തില്‍ കലാശിച്ചു. ഇതില്‍ യുവതികള്‍ക്കും യുവാവിനും പരിക്കേറ്റു. വിവരമറിഞ്ഞെത്തിയ പൊലീസ് പ്രതികളെയും പരാതിക്കാരെയും സ്‌റ്റേഷനില്‍ എത്തിച്ച് മൊഴി രേഖപ്പെടുത്തി കേസ് ഫയല്‍ ചെയ്‌തു. പ്രതികള്‍ക്കെതിരെ ഭവനഭേദനം, കൈയേറ്റം, സ്ത്രീത്വത്തെ അപമാനിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തി.
TAGGED:
pathanamthitta todays news